കുട്ടികളെ സ്കൂളിലാക്കാന്‍ രംഗണ്ണനും അമ്പാനും; വിമര്‍ശനം വന്നതോടെ പോസ്റ്റ് പിന്‍വലിച്ചു

Published : Jun 02, 2024, 11:52 AM ISTUpdated : Jun 02, 2024, 12:25 PM IST
കുട്ടികളെ സ്കൂളിലാക്കാന്‍ രംഗണ്ണനും അമ്പാനും; വിമര്‍ശനം വന്നതോടെ പോസ്റ്റ് പിന്‍വലിച്ചു

Synopsis

അടിയും കുടിയും പുകവലിയുമൊക്കെ സാമാന്യവത്കരിക്കുന്ന കഥാപാത്രങ്ങളാണ് രംഗണ്ണനും അമ്പാനുമെന്നും ഇവരാണ് കുട്ടികളുടെ മാതൃകയാകേണ്ടതെന്ന സന്ദേശമാണ് പോസ്റ്റര്‍ നല്‍കുന്നതെന്നും സി.ജെ. ജോണ്‍ വിമര്‍ശിച്ചു.

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതിന്‍റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ സോഷ്യല്‍മീഡിയ പോസ്റ്റര്‍ വിമര്‍ശനത്തിന് പിന്നാലെ പിന്‍വലിച്ചു. ഹിറ്റ് സിനിമ ആവേശത്തിലെ കഥാപാത്രങ്ങളായ രംഗണ്ണനും അമ്പാനും കുട്ടികളുടെ കൈപിടിച്ച് സ്കൂളിലേക്ക് നടത്തുന്ന കോമിക് ചിത്രമാണ് പോസ്റ്റില്‍ ഉപയോഗിച്ചത്. ഏറെ ഹിറ്റായ ഈ കാര്‍ട്ടൂണ്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അതിന്‍റെ ചുവട് പിടിച്ചാണ്  വനിതാ ശിശുക്ഷേമ വകുപ്പ് പോസ്റ്റര്‍ ഇറക്കിയത്. 

എന്നാല്‍ പോസ്റ്റിലെ അനൗചിത്യം മനോരോഗ ചികിത്സാ വിദഗ്ഝന്‍ ഡോ. സി.ജെ. ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെ പോസ്റ്റ് പിന്‍വലിച്ചു. തിരുത്തിയ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. അടിയും കുടിയും പുകവലിയുമൊക്കെ സാമാന്യവത്കരിക്കുന്ന കഥാപാത്രങ്ങളാണ് രംഗണ്ണനും അമ്പാനുമെന്നും ഇവരാണ് കുട്ടികളുടെ മാതൃകയാകേണ്ടതെന്ന സന്ദേശമാണ് പോസ്റ്റര്‍ നല്‍കുന്നതെന്നും സി.ജെ. ജോണ്‍ വിമര്‍ശിച്ചു. ജനപ്രിയത മാത്രം മുന്‍നിര്‍ത്തി കുട്ടികള്‍ക്കായുള്ള പ്രചാരണ പോസ്റ്റര്‍ പുറത്തിറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പിന്നാലെ പോസ്റ്റര്‍ വകുപ്പ് പിന്‍വലിച്ചു. 

Read More.... കേരളത്തിലേത് അഴിമതി ഇല്ലാത്ത നല്ല ഭരണം, ബിജെപി അക്കൗണ്ട് തുറക്കില്ല: മന്ത്രി പിഎ മുഹമ്മദ് റിയാസ്

കുട്ടികളുടെ സ്‌കൂൾ തുറ കാലത്തെ ഉപദേശ പോസ്റ്ററുകളിൽ ആവേശം സിനിമയിലെ രംഗണ്ണനും അമ്പാനും സ്ഥാനം പിടിച്ചതിലെ അനൗചിത്യം ചൂണ്ടി കാട്ടി പോസ്റ്റ് ഇട്ടപ്പോൾ ഉടൻ തന്നെ കേരളം സർക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പ് അത് മാറ്റിയത്  വളരെ നല്ല നടപടിയാണെന്നും അദ്ദേഹം പോസ്റ്റ് ചെയ്തു.

Asianet News Live

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും