മരംമുറി കേസ് പ്രതി ആൻ്റോ അഗസ്റ്റിൻ ഭീഷണിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥൻ

By Web TeamFirst Published Aug 27, 2021, 6:52 PM IST
Highlights

കോടതി അനുമതിയോടെ ചോദ്യം ചെയ്യുന്നതിനിടെ തന്നെയും ഫോറസ്റ്റർ നിസാറിനെയും മാധ്യമപ്രവർകരെയും വകവരുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് ബത്തേരി ഒന്നാം ക്ലാസ് ജിഡിഷ്യൽ മജിസ്ട്രേറ്റ്  കോടതിയിൽ നൽകിയ പരാതി

വയനാട്: മരംമുറിക്കേസിലെ പ്രതി ഭീഷണിപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻറെ പരാതി. മേപ്പാടി റെയ്‍ഞ്ച് ഓഫീസ‍ർ സമീറാണ് കോടതിയിൽ പരാതി നൽകിയത്. മരംമുറിക്കേസിലെ പ്രതി ആൻറോ അഗസ്റ്റ്യനെ മാനന്തവാടി സബ് ജയിലിൽ ചോദ്യം ചെയ്യുന്നതിനിടെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 

കോടതി അനുമതിയോടെ ചോദ്യം ചെയ്യുന്നതിനിടെ തന്നെയും ഫോറസ്റ്റർ നിസാറിനെയും മാധ്യമപ്രവർകരെയും വകവരുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് ബത്തേരി ഒന്നാം ക്ലാസ് ജിഡിഷ്യൽ മജിസ്ട്രേറ്റ്  കോടതിയിൽ നൽകിയ പരാതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്തത്. തനിക്കെതിരെ മരമുറിക്കേസിലെ പ്രതികളുടെ ഭീഷണിയുണ്ടെന്ന് കോഴിക്കോട് ഫ്ലൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒയായിരുന്ന ധനേഷ് കുമാറും പരാതി നൽകിയിരുന്നു. വയനാട് മുട്ടിൽ നിന്നും മരംമുറിച്ച് കടത്തിയത് കണ്ടെത്തിയ ഉദ്യോഗസ്ഥരെയാണ് പ്രതികള്‍ ഭീഷണിപ്പെടുത്തിയത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!