കിണർ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ അപകടം, 50 അടി താഴ്ചയിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി ഫയർഫോഴ്സ്

Published : Jun 29, 2026, 03:37 PM IST
fire force

Synopsis

വെമ്പായത്ത് കിണർ വൃത്തിയാക്കുന്നതിനിടെ 50 അടി താഴ്ചയിലേക്ക് വീണ തൊഴിലാളിയെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. നെടുമങ്ങാട് നിന്നുള്ള ഫയർഫോഴ്സ് സംഘം റെസ്ക്യൂ നെറ്റ് ഉപയോഗിച്ചാണ് കാലിന് പരിക്കേറ്റ ഷഫീറിനെ പുറത്തെത്തിച്ചത്.

തിരുവനന്തപുരം: കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് ഉള്ളിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. വെമ്പായം പഞ്ചായത്തിലെ 17-ാം വാർഡ് ലക്ഷം വീട്ടിൽ അനിൽ കുമാറിന്‍റെ വീട്ടിലെ കിണറ്റിലാണ് ഇന്നലെ ഉച്ചയോടെ അപകടമുണ്ടായത്. ശുചീകരണ പ്രവൃത്തികൾക്കായി കിണറ്റിൽ ഇറങ്ങിയ തൊഴിലാളി ഷഫീർ (40) കാൽ വഴുതി അടിയിലേക്ക് പതിക്കുകയയായിരുന്നു. കിണർ വൃത്തിയാക്കി തിരികെ കയറുമ്പോഴായിരുന്നു അപകടം. 50 അടിയിലധികം ആഴമുള്ളറിംഗുകൾ ഇല്ലാത്തതുമായ കിണറ്റിലേക്കാണ് ഷഫീർ അപ്രതീക്ഷിതമായി വീണത്. കിണറ്റിൽ കുടുങ്ങിപ്പോയ ഷഫീറിനെ പുറത്തെടുക്കാൻ വീട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സ് സഹായം തേടുകയായിരുന്നു. നെടുമങ്ങാട് ഫയർ സ്റ്റേഷൻ ഗ്രേഡ് എ.എസ്.ടി.ഒ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുമിത് എസ്. കുമാർ കിണറ്റിലിറങ്ങി, പരിക്കേറ്റ ഷഫീറിനെ 'റെസ്ക്യൂ നെറ്റ്' ഉപയോഗിച്ച് സുരക്ഷിതമായി മുകളിലെത്തിക്കുകയായിരുന്നു. ഇയാളുടെ കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഒരേ നിലപാട്'; പിഎംഎവൈ എംബ്ലത്തിൽ മന്ത്രി ഷാജിക്ക് അഭിനന്ദനമറിയിച്ച് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-യുഡിഎഫ് അംഗങ്ങള്‍ നേര്‍ക്കുനേര്‍; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി