'ലോകത്തിന് ഒരു ആത്മീയ വഴികാട്ടിയെയാണ് നഷ്ടപ്പെട്ടത്'; പാപ്പയുടെ വിയോ​ഗത്തിൽ അനുശോചിച്ച് രാജീവ് ചന്ദ്രശേഖർ

Published : Apr 21, 2025, 04:01 PM ISTUpdated : Apr 21, 2025, 04:07 PM IST
'ലോകത്തിന് ഒരു ആത്മീയ വഴികാട്ടിയെയാണ് നഷ്ടപ്പെട്ടത്'; പാപ്പയുടെ വിയോ​ഗത്തിൽ അനുശോചിച്ച് രാജീവ് ചന്ദ്രശേഖർ

Synopsis

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ ഇനിയില്ലെന്നും ഇത് മാനവരാശിക്ക് നികത്താനാകാത്ത നഷ്ടമാണെന്നും രാജീവ് ചന്ദ്രശേഖർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

തിരുവനന്തപുരം: ഫ്രാൻസിസ് പാപ്പയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ ഇനിയില്ലെന്നും ഇത് മാനവരാശിക്ക് നികത്താനാകാത്ത നഷ്ടമാണെന്നും രാജീവ് ചന്ദ്രശേഖർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

അതിരുകളില്ലാത്ത മനുഷ്യസ്നേഹത്തിന്റെയും വിനയത്തിൻ്റെയും മൂർത്തീഭാവമായിരുന്നു അദ്ദേഹം. ഇന്ത്യയോടും ഇവിടുത്തെ ജനങ്ങളോടും അ​ഗാധമായ സ്നേഹം അദ്ദേഹം കരുതിയിരുന്നു. തന്റെ അകമഴിഞ്ഞ പിന്തുണയിലൂടെ അദ്ദേഹം ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തെ ശാക്തീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം വളരെയടുത്ത വ്യക്തിബന്ധം സൂക്ഷിച്ചിരുന്നു. ആഗോള ഐക്യവുമായി ബന്ധപ്പെട്ട യോജിച്ച നിലപാടുകളും കാഴ്ചപ്പാടുകളും അവരുടെ കൂടിക്കാഴ്ചകളെ അടയാളപ്പെടുത്തി.

ഏതാനും മാസങ്ങൾക്ക് മുമ്പ് വത്തിക്കാനിൽ വെച്ച് അദ്ദേഹത്തെ കാണാൻ കഴിഞ്ഞത് ഒരു ഭാ​ഗ്യമായി ഞാൻ കരുതുന്നു. സ്നേഹവും കരുതലും പ്രസരിപ്പിക്കുന്ന ഊഷ്മള സാന്നിധ്യമായിരുന്നു അദ്ദേഹത്തിൻ്റേത്. ലോകത്തിന് ഒരു ആത്മീയ വഴികാട്ടിയെയാണ് നഷ്ടപ്പെട്ടത്. അഗാധമായ ദുഃഖത്തിൻ്റെ ഈ വേളയിൽ, ക്രൈസ്തവ സമൂഹത്തിന് എന്റെ പ്രാർത്ഥനകളും ഹൃദയംഗമമായ അനുശോചനങ്ങളും അർപ്പിക്കുന്നുവെന്നും ബിജപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി