
കോഴിക്കോട്: കേരളത്തിലെ മുതിർന്ന എഴുത്തുകാരിൽ പലരും ആർഎസ്എസിന്‍റെയും വര്‍ഗീയ വാദത്തിന്‍റേയും സ്വന്തം ആളുകളാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ. തുറന്ന വർഗ്ഗീയ വാദം പറയുന്ന എഴുത്തുകാർ പുതിയ തലമുറയ്ക്ക് ഭീകരമായ മാതൃകയാണ് കാണിച്ചുകൊടുക്കുന്നത്. ഇത് അപകടമാണെന്നും സക്കറിയ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
'കേരളത്തിലെ മുതിർന്ന എഴുത്തുകാരിൽ പലരും ആർഎസ്എസിന്‍റെ സ്വന്തം ആളുകളാണ്. വര്‍ഗീയ വാദത്തിന്‍റെ ആളുകളാണ്. ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ അവരെ പ്രശംസിക്കുന്നു. എഴുത്തുകാരുടെ തുറന്നുള്ള വർഗ്ഗീയ നിലപാടുകളെക്കുറിച്ച്, അങ്ങനെയൊന്നുണ്ടെന്നത് അംഗീകരിക്കാന്‍ പോലും ഇവിടത്തെ ബുദ്ധിജീവികളും മാധ്യമങ്ങളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകുന്നില്ല'.
വീഡിയോ
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam