
തിരുവനന്തപുരം: അണ്ടൂർക്കോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു. അണ്ടൂർക്കോണം സിഎച്ച്സിയിലെ ഫാർമസിസ്റ്റ് ഷിജിലയെയാണ് സസ്പെൻഡ് ചെയ്തത്.
മരുന്നു മാറി കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവാവ് ഇപ്പോഴും ഐസിയുവിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവാവിൻ്റെ ബന്ധുക്കളുടെ പരാതിയിൽ പോത്തൻകോട് പൊലീസ് ഷിജിലക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഓട്ടിസം ബാധിതനായ 27-കാരൻ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയതിന് പിന്നാലെയാണ് ഇവിടെനിന്ന് നൽകിയ മരുന്ന് മാറിപ്പോയത്. സാധാരണ യുവാവിന് നൽകാറുള്ള മരുന്നിന് പകരം മാനസികരോഗികൾക്ക് നൽകുന്ന മരുന്ന് ഉയർന്ന ഡോസിലാണ് നൽകിയത്. ഇത് കഴിച്ചതോടെ യുവാവിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്നാണ് മരുന്ന് മാറിപ്പോയതായി കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam