1934 ലെ ഭരണഘടന ഓര്‍ത്തഡോക്സ് സഭ ഹാജരാക്കണം; സര്‍ക്കാരിന് യാക്കോബായ സഭയുടെ കത്ത്

Published : Oct 20, 2019, 04:38 PM ISTUpdated : Oct 20, 2019, 04:48 PM IST
1934 ലെ ഭരണഘടന ഓര്‍ത്തഡോക്സ് സഭ ഹാജരാക്കണം; സര്‍ക്കാരിന് യാക്കോബായ സഭയുടെ കത്ത്

Synopsis

ഭരണഘടനയുടെ യഥാർത്ഥ പകർപ്പ് ഹാജരാക്കാൻ ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ഓഗസ്റ്റ് മാസം ഇരുപത്തി രണ്ടാം തീയതി ഓർത്തഡോക്സ് സഭക്ക് കത്തയച്ചിരുന്നു. എന്നാൽ സഭ ഇത് ഹാജരാക്കിയില്ല

കൊച്ചി: 1934 ലെ സഭ ഭരണഘടനയുടെ യഥാർത്ഥ രേഖ ഹാജരാക്കാൻ ഓർത്തഡോക്സ് സഭയോട് വീണ്ടും ആവശ്യപ്പെടണം എന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം സർക്കാരിന് കത്തു നൽകി. യാക്കോബായ  സഭാ ട്രസ്റ്റി സി കെ ഷാജി അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്.

ഭരണഘടനയുടെ യഥാർത്ഥ പകർപ്പ് ഹാജരാക്കാൻ ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ഓഗസ്റ്റ് മാസം ഇരുപത്തി രണ്ടാം തീയതി ഓർത്തഡോക്സ് സഭക്ക് കത്തയച്ചിരുന്നു. എന്നാൽ സഭ ഇത് ഹാജരാക്കിയില്ല. ഇതേ തുടർന്നാണ് യാക്കോബായ സഭ സർക്കാരിന് കത്തയച്ചത്. ഭരണ ഘടനയുടെ യഥാർത്ഥ കോപ്പി തങ്ങളുടെ കൈവശമുണ്ടെന്നും യാക്കോബായ സഭ അറിയിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു