ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത,2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,അഞ്ച് ജില്ലകളിൽ താപനില മുന്നറിയിപ്പ്

Published : Apr 24, 2023, 02:38 PM IST
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത,2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,അഞ്ച് ജില്ലകളിൽ താപനില മുന്നറിയിപ്പ്

Synopsis

മധ്യ, തെക്കൻ ജില്ലകളിൽ കിഴക്കൻ മേഖലയിലാണ് കൂടുതൽ മഴ സാധ്യത.5 ജില്ലകളില്‍ സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത.

തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. മധ്യ, തെക്കൻ ജില്ലകളിൽ കിഴക്കൻ മേഖലയിലാണ് കൂടുതൽ മഴ സാധ്യത.വൈകീട്ടോടെയാകും മഴ മെച്ചപ്പെടുക. ഇന്ന് ഇടുക്കിയിലും പത്തനംതിട്ടയിലും യെല്ലേ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ടയിലും  വ്യാഴാഴ്ച എറണാകുളത്തും യെല്ലോ അലർട്ടായിരിക്കും.
മഴ കിട്ടുമെങ്കിലും താപനില ജാഗ്രതയും തുടരണം. അഞ്ച് ജില്ലകളിൽ താപനില മുന്നറിയിപ്പുണ്ട്.പാലക്കാട്, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്.സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ ഈ ജില്ലകളിൽ താപനില ഉയരും.പാലക്കാട് ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസായിരിക്കും.ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസായിരിക്കും. തിരുവനന്തപുരത്ത് ഉയർന്ന താപനില `36 ഡിഗ്രി സെൽഷ്യസായിരിക്കും. 

 

PREV
Read more Articles on
click me!

Recommended Stories

ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ
തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ബിജെപി നേതാവ് ആനന്ദിൻ്റെ അമ്മ അന്തരിച്ചു; അന്ത്യം കടുത്ത പനിയെ തുടർന്ന്