'റണ്ണിം​ഗ് കമന്ററിക്കില്ല, പറയാനുള്ളത് ഇന്നലെ പറഞ്ഞു, അത് ക്ലോസ്ഡ് ചാപ്റ്റർ': എകെ ആന്റണി

Published : Sep 18, 2025, 12:58 PM ISTUpdated : Sep 18, 2025, 01:21 PM IST
former cm ak antony, എകെ ആന്‍റണി

Synopsis

തന്റെ വാർത്താസമ്മേളനം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കിയിട്ടില്ലെന്നും എകെ ആന്‍റണി പറഞ്ഞു. പറയാനുള്ളത് ഇന്നലെ പറഞ്ഞെന്നും അത് ക്ലോസ്ഡ് ചാപ്റ്ററാണെന്നും എകെ ആന്റണി വ്യക്തമാക്കി.

തിരുവനന്തപുരം: മുത്തങ്ങ പൊലീസ് നടപടി വിഷയത്തിൽ കൂടുതൽ‌ പ്രതികരണങ്ങൾക്കില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. റണ്ണിം​ഗ് കമന്ററിക്കില്ല. പറയാനുള്ളത് ഇന്നലെ പറഞ്ഞെന്നും അത് ക്ലോസ്ഡ് ചാപ്റ്ററാണെന്നും എകെ ആന്റണി വ്യക്തമാക്കി. തന്റെ വാർത്താസമ്മേളനം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കിയിട്ടില്ല. അപ്രിയ സത്യങ്ങൾ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തുറന്നുപറയാനും പറയാതിരിക്കാനും സാധ്യതയുണ്ട്. ഇനിയും മറ്റു വിഷയങ്ങളിൽ മാധ്യമങ്ങളെ കാണുമെന്നും എകെ ആന്റണി പറഞ്ഞു.

ഖേദ പ്രകടനം സ്വാഗതം ചെയ്യുന്നെന്ന് എം.ഗീതാനന്ദന്‍

മുത്തങ്ങ പൊലീസ് നടപടിയിലെ എകെ ആന്‍റണിയുടെ ഖേദ പ്രകടനം സ്വാഗതം ചെയ്യുന്നെന്ന് ആദിവാസ ഗോത്ര മഹാസഭ നേതാവായിരുന്ന എം.ഗീതാനന്ദന്‍ പറഞ്ഞു. ഖേദ പ്രകടനം നടത്തിയെങ്കിലും പൊലീസ് നടപടിയെ ന്യായീകരിക്കാനാണ് ആന്‍റണി ശ്രമിച്ചതെന്ന വിമര്‍ശനവും ഗീതാനന്ദന്‍ ഉന്നയിച്ചു. മുത്തങ്ങ വിഷയത്തില്‍ സിപിഎം അടക്കം കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ആദിവാസികളോട് മാപ്പു പറയണം. പിന്നീട് അധികാരത്തില്‍ വന്ന അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഒരു തുണ്ട് ഭൂമി പോലും ആദിവാസികള്‍ക്ക് നല്‍കിയില്ലെന്നും ഗീതാനന്ദന്‍ വിമര്‍ശിച്ചു.

മുത്തങ്ങ നടപടിയിൽ മാപ്പില്ലെന്ന് സി കെ ജാനു

അതേ സമയം, മുത്തങ്ങയിലെ പോലീസ് നടപടിയിൽ എത്ര കാലം കഴിഞ്ഞാലും മാപ്പില്ലെന്ന് സി കെ ജാനു. കൊച്ചുകുട്ടികൾ ഉൾപ്പെടെ മുത്തങ്ങയിൽ ക്രൂര പീഡനത്തിന് വിധേയമായി. സർക്കാരിനെ വെടിവെപ്പ് ഒഴിവാക്കാൻ കഴിയുമായിരുന്നു. വൈകിയ വേളയിൽ എങ്കിലും ഖേദം പ്രകടിപ്പിച്ചതിൽ സന്തോഷം എന്നും സി കെ ജാനു പറഞ്ഞു. അന്ന് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ആദിവാസ സമരത്തിന് എതിരായിരുന്നു. മുത്തങ്ങ സമരക്കാർക്ക് ഭൂമി വിഭജിച്ചു നൽകുന്നതിൽ ഇതുവരെയും നടപടി ഉണ്ടായിട്ടില്ലെന്നും ആദിവാസികൾക്കുള്ള ഭൂമി വിതരണം കാര്യക്ഷമമായി നടക്കുന്നതിന് കാരണം യുഡിഎഫ് സർക്കാർ ആയിരുന്നു എന്നും ജാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നരിവേട്ട സിനിമ മുത്തങ്ങ സമരത്തെ വളച്ചൊടിച്ചു എന്ന രൂക്ഷ വിമർശനവുമായി സി കെ ജാനു. ആത്മാർത്ഥതയോടെ സിനിമയെടുക്കാനുള്ള ധൈര്യമില്ലെങ്കിൽ അതിന് നിൽക്കരുത്. പുതിയ തലമുറയ്ക്ക് മുൻപിൽ മുത്തങ്ങ സമരത്തിൻറെ യാഥാർത്ഥ്യത്തെ അട്ടിമറിച്ചു. നരനായാട്ട് നടത്തിയ പോലീസിനെ വെള്ളപൂശാനും സിനിമയിലൂടെ ശ്രമിച്ചു. അടുത്തകാലത്താണ് സിനിമ കാണാൻ കഴിഞ്ഞത്. ആദിവാസി സമരത്തെ വളച്ചൊടിച്ചാലും ആരും ചോദിക്കാൻ ഇല്ലെന്ന് മനോഭാവമാണ് സിനിമയെടുത്ത വർക്കെന്നും സി കെ ജാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്