ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച് ലക്ഷങ്ങൾ വിലയുള്ള മെത്താംഫെറ്റാമിൻ കടത്ത്; വാളയാറിൽ യുവാവ് പിടിയിൽ

Published : Aug 23, 2026, 06:44 AM IST
methamphetamine

Synopsis

വാളയാറിൽ ലക്ഷങ്ങൾ വിലയുള്ള മെത്താംഫെറ്റാമിനുമായി യുവാവ് പിടിയിൽ. തൃശ്ശൂർ സ്വദേശി ജിതിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

പാലക്കാട്: വാളയാറിൽ ലക്ഷങ്ങൾ വിലയുള്ള മെത്താംഫെറ്റാമിനുമായി യുവാവ് പിടിയിൽ. ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച നിലയിലാണ് പ്രതി ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. തൃശ്ശൂർ സ്വദേശി ജിതിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് വന്ന മാരുതി എന്ന എയർബസ്സിലായിരുന്നു ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്. തുടർന്ന് വാളയാർ എക്സൈസ് പോസ്റ്റിലെ പരിശോധനയിൽ ഇത് കണ്ടെത്തുകയായിരുന്നു. ക്രിയാറ്റിൻ ടിന്നിൽ ഒളിപ്പിച്ച നിലയിൽ വാണിജ്യ അളവിലുള്ള 142 ഗ്രാം മെത്താം ഫിറ്റാമിനും ഒരു ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക്
Malayalam News Live Updates: ബിസിഐ ചെയർമാനെതിരെ പ്രതിഷേധം ശക്തം; രാജി ആവശ്യപ്പെട്ട് ബാർ കൗൺസിൽ അംഗം എൻ മനോജ് കുമാർ രംഗത്ത്