റോഡിൽ തടഞ്ഞു നിർത്തി യുവാവിന് നേരെ സംഘം ചേർന്ന് മർദനം; സംഭവം ആലുവയിൽ

Published : Sep 09, 2026, 02:10 PM IST
kerala police vehicle

Synopsis

യുവാവിന് നേരെ സംഘം ചേർന്ന് മർദനം. റോഡിൽ തടഞ്ഞു നിർത്തിയാണ് കുട്ടമശേരി സ്വദേശി അഫ്സലിനെ ഇന്നലെ രാത്രി ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്.

കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദനം. റോഡിൽ തടഞ്ഞു നിർത്തിയാണ് കുട്ടമശേരി സ്വദേശി അഫ്സലിനെ ഇന്നലെ രാത്രി ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് കുട്ടമശ്ശേരി സ്വദേശി ഷംസുദ്ദീൻ, മകൻ ഷവാബ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷംസുദ്ദീന്റെ മറ്റൊരു മകൻ ഷഫീക്ക് ഒളിവിലാണ്. കഴിഞ്ഞ ജൂണിൽ അഫ്സൽ ഇവരെ അക്രമിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു അക്രമം. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് ആക്രമണം എന്ന് ആലുവ ടൗൺ പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡ് ക്രമക്കേട്; സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജർ അടക്കം ഏഴ് പേര്‍ക്ക് സസ്പെന്‍ഷന്‍
കന്നുകാലി കച്ചവടത്തിലെ കുട്ടിത്താരം; ആയിരത്തിലേറെ പോത്തുകളെ വിറ്റ് പൂക്കോട്ടൂരിന്റെ 'ബെല്ലാരി രാജ'യായി ആറാം ക്ലാസുകാരന്‍ മില്‍ഹാന്‍