മീന്‍കറിയെ ചൊല്ലി തര്‍ക്കം; ഭക്ഷണശാലയിലെ ചില്ലുമേശ കൈ കൊണ്ട് തകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു

Published : Jun 18, 2021, 09:38 AM ISTUpdated : Jun 18, 2021, 10:21 AM IST
മീന്‍കറിയെ ചൊല്ലി തര്‍ക്കം; ഭക്ഷണശാലയിലെ ചില്ലുമേശ കൈ കൊണ്ട് തകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു

Synopsis

കഴിക്കുന്നതിനിടെ മീൻ കറിയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ചില്ലു മേശ ശ്രീജിത്ത് കൈ കൊണ്ട് ഇടിച്ചു തകർക്കുകയായിരുന്നെന്ന് കസബ പൊലീസ് പറഞ്ഞു. സുഹൃത്തുക്കൾ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട്: ഭക്ഷണശാലയിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ചു. ഇന്നലെ അർധരാത്രിയിൽ പാലക്കാട്‌ കൂട്ടുപാതയിലായിരുന്നു സംഭവം. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് എന്ന 25 കാരനാണ് മരിച്ചത്. ലഘുഭക്ഷണശാലയിൽ 5 സുഹൃത്തുക്കൾക്കൊപ്പമാണ് ശ്രീജിത്ത് എത്തിയത്. 

കഴിക്കുന്നതിനിടെ മീൻ കറിയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ചില്ലു മേശ ശ്രീജിത്ത് കൈ കൊണ്ട് തല്ലി തകർക്കുകയായിരുന്നുവെന്ന് കസബ പൊലീസ് പറഞ്ഞു. സുഹൃത്തുക്കൾ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചരക്കു വാഹന ജീവനക്കാർക്കായി തുറന്നു വച്ചതായിരുന്നു ലഘുഭക്ഷണശാല. സംഭവത്തിന്ന് പിന്നാലെ പൊലീസത്തി കട പൂട്ടിച്ചു.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ