തൃശ്ശൂരിൽ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി അടി വാങ്ങിയ യുവാവ് ഹാഷിഷ് ഓയിലുമായി പിടിയിൽ

Published : Feb 18, 2022, 09:50 PM IST
തൃശ്ശൂരിൽ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി അടി വാങ്ങിയ യുവാവ് ഹാഷിഷ് ഓയിലുമായി പിടിയിൽ

Synopsis

നെല്ലായിയില്‍ വാഹന പരിശോധനക്കിടെയാണ് ഇരുവരും കുടുങ്ങിയത്. ഇവരിൽ നിന്ന് 30 ലക്ഷം രൂപ വില മതിക്കുന 300 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി.

തൃശൂർ: ചീയാരത്ത് നടുറോഡിൽ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി പെൺകുട്ടി വീണ സംഭവത്തിൽ ബൈക്കോടിച്ചിരുന്ന യുവാവിനെ ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടി. ബൈക്ക് സ്റ്റണ്ടിനിടെ അപകടമുണ്ടാക്കുകയും പിന്നീട് നാട്ടുകാരുമായി അടിയുണ്ടാക്കുകയും ചെയ്ത അമലിനെയാണ് സുഹൃത്ത് അനുഗ്രഹിനൊപ്പമാണ് പിടികൂടിയത്. 

നെല്ലായിയില്‍ വാഹന പരിശോധനക്കിടെയാണ് ഇരുവരും കുടുങ്ങിയത്. ഇവരിൽ നിന്ന് 30 ലക്ഷം രൂപ വില മതിക്കുന 300 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. ചിയാരത്ത് പെൺകുട്ടിയുമായി ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ പെൺകുട്ടി വീണ് അപകടത്തിനിടയായിരുന്നു. ഇത് ചോദ്യം ചെയ്തയാളെ അമൽ കയ്യേറ്റം ചെയ്തിരുന്നു. പിന്നാലെ ആൾക്കൂട്ടം അമലിനെയും മർദിച്ചു. അകാരണമായിട്ടായിരുന്നു തന്നെ മർദിച്ചതെന്നായിരുന്നു അമലിന്റെ ആരോപണം. ഇരുകൂട്ടർക്കുമെതിരെ അന്ന് ഒല്ലൂർ പോലീസ് കേസെടുത്തിരുന്നു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്