കാസര്‍കോട്ട് ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന്‍റെ മരണം ദുരൂഹം; തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്ന് സംശയം

Published : Jun 26, 2022, 10:42 PM IST
കാസര്‍കോട്ട് ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന്‍റെ മരണം ദുരൂഹം; തട്ടിക്കൊണ്ട് പോയി  കൊലപ്പെടുത്തിയെന്ന് സംശയം

Synopsis

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിനെ ഉച്ചയ്ക്ക് രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി എന്നാണ് വിവരം.  സിദ്ദീഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ബന്തിയോടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. 

കാസര്‍കോട്: ഗള്‍ഫില്‍ നിന്ന് ഇന്നെത്തിയ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് കൊലപ്പെടുത്തിയതായാണ് സംശയം. കാസർകോട് മുഗുവിലെ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് മരിച്ചത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിനെ ഉച്ചയ്ക്ക് രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി എന്നാണ് വിവരം.  സിദ്ദീഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ബന്തിയോടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. സാമ്പത്തിക ഇടപാടാണ് പിന്നിലെന്നാണ് സംശയം.

സിദീഖിന്‍റെ സഹോദരനെയും ബന്ധുവിനെയും രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം അബൂബക്കര്‍ സിദ്ദീഖിനെ വിളിച്ചു വരുത്തുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ദുബായിലായിരുന്നു സിദ്ദീഖ്.  

സിദ്ദീഖിന്‍റെ മൃതദേഹത്തില്‍ പരിക്കുകളുണ്ട്. കാല്പാദത്തിനടിയില്‍ നീലിച്ച പാടുകളുണ്ടെന്നും പൊലീസ് പറ‌ഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സർവ്വേ നടത്തുന്നത് ഒരു പണിയുമില്ലാത്ത ചിലർ', എൻഡിടിവി സര്‍വ്വേയിൽ പേരില്ലാത്തതിൽ പ്രതികരണം, സന്തോഷമെന്ന് രമേശ് ചെന്നിത്തല
വിവാദ പരാമർശം; നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ, 'ജീവിതത്തില്‍ പുലര്‍ത്തിയത് മതനിരപേക്ഷ നിലപാട്'