കനത്ത മഴയും കാറ്റും; മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കോതമം​ഗലം വടാട്ടുപാറയിൽ

Published : Apr 02, 2024, 09:49 PM ISTUpdated : Apr 03, 2024, 12:24 AM IST
കനത്ത മഴയും കാറ്റും; മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കോതമം​ഗലം വടാട്ടുപാറയിൽ

Synopsis

ഉടനെ സമീപത്തുണ്ടായിരുന്നവർ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

എറണാകുളം: എറണാകുളം കോതമംഗലത്ത് കനത്ത മഴയെ തുടർന്നുണ്ടായ മിന്നലിൽ യുവാവിന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽ വർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. മിന്നലിൽ മരത്തിന് തീ പിടിച്ചു. ഉടനെ സമീപത്തുണ്ടായിരുന്നവർ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് കോതമംഗലം താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ കാറ്റും മഴയും മിന്നലുമുണ്ടായിരുന്നു. ബേസിലിന്റെ  മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടകരയിലെ സ്വീകരണ വിവാദം: 'യാത്രയിൽ ജനങ്ങളുടെ തിക്കും തിരക്കുമാണുള്ളത്, വിഭാ​ഗീയതയും വർ​ഗീയതയും അല്ല': മറുപടിയുമായി ഷാഫി പറമ്പിൽ
സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026', ലക്ഷ്യം സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനം