
പാലക്കാട്: മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിൽ അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു. തളികക്കല്ല് ഉന്നതിയിലെ രാജാമണി (47) ആണ് കൊല്ലപ്പെട്ടത്.അയൽവാസിയായ രാഹുലാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം കാട്ടിലേക്ക് കയറിയ പ്രതിയെ ഇന്ന് പുലർച്ചെ പിടികൂടി. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടു കൂടിയാണ് സംഭവം. തളികല്ലിലെ വീടിന്‍റെ സമീപത്ത് വെച്ച് കൊടുവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്തുകയാണെന്നാണ് പറയുന്നത്. രാജാമണിയുടെ മകളും രാഹുലും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പിന്നിലെന്ന് മംഗലംഡാം പൊലീസ് പറഞ്ഞു.വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ രാജാമണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിനുശേഷം രാഹുൽ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. പ്രതിക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ പിടികൂടിയത്. രാജാമണിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam