കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി; പിന്നിൽ സ്വർണം പൊട്ടിക്കൽ സംഘം

Published : Nov 04, 2026, 02:08 PM IST
Gold smuggling

Synopsis

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവുമായി എത്തിയ യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. ദുബൈയിൽ നിന്നെത്തിയ യുവതിയെ സ്വർണം കവരുന്നതിനായി കണ്ണൂരിൽ നിന്നുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയത്.

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണം പൊട്ടിക്കാൻ ശ്രമം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് എത്തിച്ച സ്വർണം കവരാനാണ് ശ്രമം നടന്നത്. സ്വർണം കൊണ്ടുവന്ന യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യുവതിയെയാണ് മറ്റൊരു വാഹനത്തിൽ എത്തിയവർ തട്ടിക്കൊണ്ടുപോയത്. മലപ്പുറം പുളിക്കലിൽ വെച്ച്‌ ഇവരെ പൊലീസ് സാഹസികമായി പിടികൂടി. ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂരിൽ നിന്ന് ഉള്ളവരാണ് സ്വർണം പൊട്ടിക്കാനെത്തിയതെന്ന് പൊലീസ് പറയുന്നു. ദുബൈയിൽ നിന്നും വന്ന പ്രിയങ്കയാണ് സ്വർണം കടത്തിയത്. മാല, വള, കൈ ചെയിൻ ആഭരണങ്ങളായി കടത്തിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ട് എവിടേക്ക് പോകുമെന്ന് അശ്വതിക്കറിയില്ല, നിർധന കുടുംബത്തോട് കേരള ബാങ്കിന്റെ ക്രൂരത, ആശങ്കയിൽ കുടുംബം
കുഞ്ചാക്കോ ബോബനും പൃഥ്വിരാജും വനം വകുപ്പിൻ്റെ ബ്രാൻഡ് അംബാസഡർമാർ; ഏഴ് പ്രവർത്തന മേഖലകൾ