ഏറെ പ്രതീക്ഷകളും സ്വപ്നവുമായി ജീവിച്ചവൾ, കഴിഞ്ഞ ഓഗസ്റ്റിൽ എല്ലാം മാറിമറി‍ഞ്ഞു, ശബാനക്ക് വേണം സുമനസുകളുടെ സഹായം

Published : Apr 26, 2025, 01:44 AM IST
ഏറെ പ്രതീക്ഷകളും സ്വപ്നവുമായി ജീവിച്ചവൾ, കഴിഞ്ഞ ഓഗസ്റ്റിൽ എല്ലാം മാറിമറി‍ഞ്ഞു, ശബാനക്ക് വേണം സുമനസുകളുടെ സഹായം

Synopsis

മികച്ചരീതിയിൽ എൻജിനീയറിംഗ് പഠനം പൂർത്തിയാക്കി ക്യാംപസ് സെലക്ഷൻ വഴി ജോലിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കാര്യങ്ങൾ തകിടംമറിഞ്ഞത് കഴിഞ്ഞ ഓഗസ്റ്റിലാണ്

ഇടുക്കി: രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ ഇടുക്കി ഉണ്ടപ്ലാവ് സ്വദേശിയായ യുവതിക്ക് ചികിത്സാ സഹായത്തിനായി ഒരു നാട് കൈകോർക്കുന്നു. എൻജിനീയറിംഗ് ബിരുദധാരിയായ ശബാന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മജ്ജമാറ്റിവയ്ക്കൽ മാത്രമാണ് ഏക പ്രതിവിധിയെന്നതിനാൽ ഭാരിച്ച ചികിത്സച്ചെലവിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം.

എല്ലാവരെയും പോലെ പ്രതീക്ഷകളേറെയുണ്ടായിരുന്നു ശബാനക്ക്. മികച്ചരീതിയിൽ എൻജിനീയറിംഗ് പഠനം പൂർത്തിയാക്കി ക്യാംപസ് സെലക്ഷൻ വഴി ജോലിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കാര്യങ്ങൾ തകിടംമറിഞ്ഞത് കഴിഞ്ഞ ഓഗസ്റ്റിലാണ്. രക്താർബുദം സ്ഥിരീകരിച്ചതോടെ, പ്രതീക്ഷകൾക്ക് മങ്ങലേറ്റു. മാസങ്ങൾ നീണ്ട ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് രണ്ടാംതവണയും രോഗം പിടിമുറിക്കിയത്. 

ഇനി പരിഹാരം മജ്ജ മാറ്റിവയ്കൽ മാത്രം. ശസ്ത്രക്രിയക്കും തുടർ ചികിത്സയ്ക്കും ചുരുങ്ങിയത് 50 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. നേരത്തെ ചികിത്സയ്ക്കെടുത്ത വായ്പ ബാധ്യതക്കൊപ്പം തുടർ ചികിത്സയ്ക്ക് വഴിയെന്തെന്നാണ് വീട്ടുകാരുടെ ആശങ്ക. അയൽക്കാരും നാട്ടുകാരുമൊക്കെ ചേർന്ന് ജനകീയ കമ്മറ്റി രൂപീകരിച്ച് ധനസമാഹരണത്തിന് തുടക്കമിട്ടു. കാനറ ബാങ്കിന്റെ തൊടുപുഴ ശാഖയിൽ പ്രത്യേക അക്കൗണ്ടും തുടങ്ങി. ചകിത്സ മുടങ്ങിയാൽ ശബാനയുടെ ജീവൻ തന്നെ അപകടത്തിലാവും. ഇനിവേണ്ടത് സുമനസ്സുകളുടെ ഒരു കൈ സഹായമാണ്.

NAME: ISHA KASSIM
A/C NO: 110235552789
IFSC: CNRB0014650
BANK: CANARA BANK
BRANCH: THODUPUZHA

ഗുഗിൾ പേ നമ്പര്‍

7907890409  
8075892956  
7012133842  

ആദ്യം ചേച്ചി, പിന്നാലെ ഇളയ മകൾക്കും അപൂർവരോഗം; ചികിത്സക്ക് വീട്ടിലെ മേശയും കസേരയും വരെ വിറ്റു, നെഞ്ചുനീറി അമ്മ

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ