ശീതളപാനീയത്തിൽ മദ്യം കലർത്തി 22കാരിയെ പീഡിപ്പിച്ചു; പ്രതിയായ 75 കാരൻ കീഴടങ്ങി, ഒളിവിൽ കഴിഞ്ഞത് 27 ദിവസം

Published : Nov 09, 2024, 08:51 AM IST
ശീതളപാനീയത്തിൽ മദ്യം കലർത്തി 22കാരിയെ പീഡിപ്പിച്ചു; പ്രതിയായ 75 കാരൻ കീഴടങ്ങി, ഒളിവിൽ കഴിഞ്ഞത് 27 ദിവസം

Synopsis

ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകി പീഡിപ്പിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി.

കൊച്ചി: ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകി പീഡിപ്പിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി. സൗത്ത് എസിപി ഓഫീസിലാണ് മുൻ ഹോർട്ടികോപ്പ് എംഡി ആയിരുന്ന ശിവപ്രസാദ് കീഴടങ്ങിയത്.  27 ദിവസമായി പ്രതി ഒളിവിലാണ്. 22 വയസുകാരിയായ വീട്ടുജോലിക്കു നിന്ന പെൺകുട്ടിയെ ആണ് ഇയാൾ ശീതള പാനീയത്തിൽ മദ്യം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. 75 വയസുകാരനായ പ്രതി സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ ഉയർന്ന പദവിയിൽ ഇരുന്ന വ്യക്തിയാണ്.  ഇയാൾക്കായി പോലീസ് ലുക്ക്‌ ഔട്ട്‌ സർക്കുലർ ഇറക്കിയിരുന്നു. ദേഹാസ്വാസ്ഥ്യത അനുഭവപ്പെട്ടതിനെ തുടർന്ന്   പ്രതിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.

ഹോർട്ടികോർപ്പ്, ഫിഷറീസ്, പ്ലാന്റേഷൻ കോർ‍പ്പറേഷൻ എംഡി അടക്കം നിരവധി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവിയിലിരുന്ന വ്യക്തിയാണ് ശിവപ്രസാദ്. അയൽ സംസ്ഥാനങ്ങളിലടക്കം പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. കേസിൽ ദേശീയ പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. കൊച്ചി പൊലീസിനോട് ദേശീയ പട്ടികവർഗ കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. ഏഴ് ദിവസത്തിനകം കൊച്ചി പൊലീസ് റിപ്പോർട്ട് നൽകണമെന്നാണ് പട്ടികവർഗ കമ്മീഷന്‍റെ നോട്ടീസിൽ നിർദേശിച്ചിരുന്നത്.

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം