ക്രൈം നന്ദകുമാറിനെതിരെ പരാതി ഉന്നയിച്ച് കൊച്ചിയിൽ യുവതിയുടെ ആത്മഹത്യാശ്രമം

Published : Mar 15, 2023, 11:57 PM IST
ക്രൈം നന്ദകുമാറിനെതിരെ പരാതി ഉന്നയിച്ച് കൊച്ചിയിൽ യുവതിയുടെ ആത്മഹത്യാശ്രമം

Synopsis

നന്ദകുമാര്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് വിളിച്ചു പറഞ്ഞ യുവതി  രാവിലെ പതിനൊന്നുമണിയോടെ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

കൊച്ചി: കൊച്ചിയിലെ കലൂരിൽ യുവതിയുടെ ആത്മഹത്യാശ്രമം.തൃശൂർ സ്വദേശിയായ യുവതിയാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. ക്രൈം നന്ദകുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. നന്ദകുമാര്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് വിളിച്ചു പറഞ്ഞ യുവതി  രാവിലെ പതിനൊന്നുമണിയോടെ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

കലൂരില്‍ നടുറോഡിലിറങ്ങി ദേഹത്ത് പെട്രോള്‍ ഒഴിച്ച യുവതി പിന്നാലെ തീകൊളുത്താൻ ശ്രമിച്ചു.ക ണ്ടു നിന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും ചേർന്ന് ബലമായി  തടഞ്ഞു. പിന്നാലെ യുവതി കയ്യില്‍ കരുതിയിരുന്ന കവറിലെ പൊടിയെടുത്ത് കഴിച്ചു. അവശനിലയിലായ  യുവതിയെ സ്ഥലത്തെത്തിയ പൊലീസ് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പ്രാഥമിക ചികിത്സക്ക് ശേഷം അവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃര്‍ അറിയിച്ചു.  .

PREV
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി