അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി നെടുമ്പാശ്ശേരിയില്‍ അറസ്റ്റില്‍

By Web TeamFirst Published Apr 5, 2019, 9:00 AM IST
Highlights

യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ഡയപ്പറിനുള്ളില്‍ നിന്നും വേറെയും സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്.

കൊച്ചി: രണ്ടേമുക്കാൽ കിലോ സ്വർണവുമായി നെടുമ്പാശേരിയിൽ യുവതി പിടിയിൽ. കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ഡയപ്പറിനുള്ളില്‍ നിന്നും വേറെയും സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. ദോഹയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്. 
 

click me!