കിഴക്കേകോട്ടയിൽ ബസ് കാത്തു നിന്ന പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി, ഇടവഴിയിലെത്തിച്ച് ലൈംഗികാതിക്രമം; പ്രതി പിടിയിൽ

Published : Oct 11, 2025, 12:00 AM IST
sexual abuse case arrest

Synopsis

പ്ലാമൂടിലേക്കുള്ള യാത്രക്കിടെ പെൺകുട്ടിയെ ഒരു ഇടവഴിയിലെത്തിച്ച് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് പ്രതി അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. ഇക്കാര്യം കുട്ടി കൗൺസിലിംഗിനിടെ അധ്യാപികയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര ആറാംമൂട്, അഴുകറത്തല സ്വദേശി അബു താഹിർ (26) ആണ് അറസ്റ്റിലായത്. ജൂലൈ 27 ന് ആയിരുന്നു സംഭവം. പ്ലാമൂട് പ്രവർത്തിക്കുന്ന സ്വകാര്യ ട്രെയിനിങ് അക്കാഡമിയിലേക്ക് പോകുന്നതിനായി കിഴക്കേകോട്ടയിൽ ബസ് കാത്തു നിന്ന പെൺകുട്ടിയെ ഓട്ടോയിൽ പ്ലാമൂട് എത്തിക്കാമെന്ന് വാഗ്ദാനം നൽകിയായിരുന്നു അതിക്രമം. പ്ലാമൂടിലേക്കുള്ള യാത്രക്കിടെ പെൺകുട്ടിയെ ഒരു ഇടവഴിയിലെത്തിച്ച് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് പ്രതി അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.

ഇക്കാര്യം കുട്ടി കൗൺസിലിംഗിനിടെ അധ്യാപികയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപിക സി ഡബ്ളിയുസിയിൽ അറിയിക്കുകയും അവർ പിന്നാലെ പൊലീസിനെ വവിരം അറിയിക്കുകയുമായിരുന്നു. എസിപി സ്റ്റുവെർട്ട് കീലർന്റെ നേതൃത്വത്തിൽ സിഐ വിമൽ, എസ് ഐ മാരായ വിപിൻ, ബാല സുബ്രഹ്‌മണിയൻ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്