പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; യുവാവ് പിടിയിൽ

Published : Jul 24, 2025, 08:36 PM IST
pp divya

Synopsis

ഇരിക്കൂർ ചെറുവണ്ണികുന്നുമ്മൽ സ്വദേശി ടി കെ ആഷിഫിനെ (34) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കണ്ണൂർ: മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരിക്കൂർ സ്വദേശി പിടിയിൽ. ഇരിക്കൂർ ചെറുവണ്ണികുന്നുമ്മൽ സ്വദേശി ടി കെ ആഷിഫിനെ (34) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന പി പി ദിവ്യയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതാണ് കേസ്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ആരോപണവുമായി പി പി ദിവ്യ രംഗത്തെത്തി.

പി പി ദിവ്യ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കണ്ടാൽ അറിയാത്തവൻ കൊണ്ടാൽ അറിയും....

യൂത്ത് കോൺഗ്രസ് സൈബർ പോരാളി 14 ദിവസത്തേക്കു ജയിൽ കാണാൻ പോയിട്ടുണ്ട്... ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ആയിരിക്കെ സമൂഹ മാധ്യമങ്ങളിലൂടെ എനിക്കെതിരെ അപവാദം പ്രചരിപ്പിച്ചതിനു കണ്ണൂർ ക്രൈംബ്രാഞ്ച് എടുത്ത കേസ് ആണ്.... ഇരിക്കൂർ സ്വദേശി ടി കെ ആസിഫ് നെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച കണ്ണൂർ ക്രൈം ബ്രാഞ്ചിനു നന്ദി.. രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാവാം.. എന്നാൽ എതിർ രാഷ്ട്രീയത്തിൽപെട്ട സ്ത്രീകളെ അസഭ്യം പറഞ്ഞാൽ ജയിലിൽ കിടക്കേണ്ടി വരും എന്ന ബാലപാഠം പഠിപ്പിക്കാൻ യൂത്ത് കോൺഗ്രസ് നേതാക്കൾ മറക്കരുത്.

PREV
Read more Articles on
click me!

Recommended Stories

5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം
'ഈ നിലപാടാണ് പിണറായിസം, ഞാനൊരു പിണറായി ഫാൻ തന്നെയാണ്'; കാരണങ്ങൾ നിരത്തി സി ഷുക്കൂർ, അടുർ പ്രകാശിന് വിമർശനം