റെയിൽവേ സ്റ്റേഷന് സമീപം പരിശോധനാ സംഘത്തെ കണ്ട് മുങ്ങാന്‍ ശ്രമിച്ചു; യുവാവിനെ കയ്യോടെ പൊക്കി ഡാൻസാഫ് സംഘം, 20 ഗ്രാം എംഡിഎംഎ പിടികൂടി

Published : Oct 02, 2025, 08:32 PM IST
MDMA  Arrest

Synopsis

നെടുമ്പന സ്വദേശി ഹുസൈൻ (25) ആണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഹുസൈൻ.

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും എംഡിഎംഎയുമായി യുവാവ് ഡാൻസാഫ് സംഘത്തിൻ്റെ പിടിയിൽ. നെടുമ്പന സ്വദേശി ഹുസൈൻ (25) ആണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഹുസൈൻ. പരിശോധനാ സംഘത്തെ കണ്ട് കടക്കാൻ ശ്രമിച്ച ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പോക്കറ്റിൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്. 20 ഗ്രാം എംഡിഎംഎയാണ് പ്രതിയിൽ നിന്ന് ഡാൻസ് ടീം കണ്ടെടുത്തത്. ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നാണ് നിഗമനം.

 

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം