കാർ പരിശോധിച്ചപ്പോൾ കണ്ടത് മാരക മയക്കുമരുന്ന്; മുത്തങ്ങ ചെക്ക്പോസ്റ്റിൽ മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ

Published : Oct 17, 2024, 06:11 AM IST
കാർ പരിശോധിച്ചപ്പോൾ കണ്ടത് മാരക മയക്കുമരുന്ന്; മുത്തങ്ങ ചെക്ക്പോസ്റ്റിൽ മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ

Synopsis

53.900 ഗ്രാം മെത്താഫിറ്റാമിനാണ് പ്രതി സഞ്ചരിച്ച കാറിൽ നിന്നും കണ്ടെടുത്തത്.

സുൽത്താൻ ബത്തേരി: കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് സ്വദേശി മണന്തല പടന്ന ചെമ്പ്രയിൽ വീട്ടിൽ ടി. മുഹമ്മദ് ആഷിഖ് (29) എന്നയാളെയാണ് മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാൾ സഞ്ചരിച്ച കാറിൽ പരിശോധന നടത്തുകയായിരുന്നു. 53.900 ഗ്രാം മെത്താഫിറ്റാമിനാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്. മുഹമ്മദ് ആഷിഖ് സഞ്ചരിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തു. 

എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ജെ. സന്തോഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി.ടി. സജിമോൻ, പ്രിവന്റീവ് ഓഫീസർമാരായ എ.എസ്. അനീഷ്, പി.ആർ. വിനോദ്, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. സിബിജ, കെ.ഇ. ഷൈനി, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എം. ബിനു, വി.കെ. വൈശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

READ MORE:  ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയ കേസ്; പിടിയിലായ ദമ്പതികള്‍ സ്വർണ കള്ളക്കടത്ത് ശൃംഖലയിൽപ്പെട്ടവരെന്ന് പൊലീസ്

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി