
കോട്ടയം: പാലാ പൂവരണിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മീനച്ചിൽ കുളിർപ്ലാക്കൽ ജോയ്സ് (35) ആണ് ബുധനാഴ്ച അർദ്ധരാത്രിയോടെ പിടിയിലായത്. വീട് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വിൽപ്പന നടക്കുന്നതായി എക്സൈസ് കമ്മീഷണർ സ്ക്വാഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.
പാലാ, കിടങ്ങൂർ, മീനച്ചിൽ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് സംഘം അറിയിച്ചു. റെയ്ഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ് ബി.നായർ , പാലാ എക്‌സൈസ് ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അസി.എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫീസർമാരായ എ.പി.ബാലചന്ദ്രൻ, ബി.ആനന്ദ് രാജ്, സന്തോഷ് മൈക്കിൾ, സിവിൽ എക്സൈസ് ഓഫീസർമാരായ സുമോദ് പി.എസ്, അരുൾ ലാൽ, ഹരികൃഷ്ണൻ, പ്രവീൺ പി.നായർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ പാർവതി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam