കോന്നിയിൽ ബാറിന് മുന്നിൽ യുവാവിന് ക്രൂരമർദനം; തലയ്ക്ക് ​ഗുരുതര പരിക്ക്; ഒരാൾ പിടിയിൽ

Published : Nov 09, 2024, 03:03 PM IST
കോന്നിയിൽ ബാറിന് മുന്നിൽ യുവാവിന് ക്രൂരമർദനം; തലയ്ക്ക് ​ഗുരുതര പരിക്ക്; ഒരാൾ പിടിയിൽ

Synopsis

സംഘത്തിലുണ്ടായിരുന്ന മറ്റ് 5 പേർക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. 

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ബാറിന് മുന്നിൽ യുവാവിന് ക്രൂര മർദനം. ആക്രമണത്തിൽ കുളത്തുമൺ സ്വദേശി സനോജിന് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വ്യക്തി വൈരാഗ്യത്തെ തുടർന്ന് സംഘം ചേർന്ന് സനോജിനെ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന മറ്റ് 5 പേർക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ