യൂത്ത് കോൺ‌​ഗ്രസ് വ്യാജരേഖ കേസ്; നിർണായകമായത് വികാസ് കൃഷ്ണന്റെ കുറ്റസമ്മത മൊഴി

Published : Nov 22, 2023, 03:48 PM ISTUpdated : Nov 22, 2023, 03:53 PM IST
യൂത്ത് കോൺ‌​ഗ്രസ് വ്യാജരേഖ കേസ്; നിർണായകമായത് വികാസ് കൃഷ്ണന്റെ കുറ്റസമ്മത മൊഴി

Synopsis

അടൂരിൽ കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്നയാളാണ് വികാസ് കൃഷ്ണൻ. ഒരു മാസം വ്യാജരേഖകൾ ഉണ്ടാക്കിയെന്നായിരുന്നു വികാസിൻ്റെ മൊഴി.

തിരുവനന്തപുരം: യൂത്ത് കോൺ‌​ഗ്രസ് തെര‍ഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നിർണായകമായത് വികാസ് കൃഷ്ണന്റെ കുറ്റസമ്മത മൊഴി. അടൂരിൽ കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്നയാളാണ് വികാസ് കൃഷ്ണൻ. ഒരു മാസം വ്യാജരേഖകൾ ഉണ്ടാക്കിയെന്നായിരുന്നു വികാസിൻ്റെ മൊഴി. അഭി വിക്രം, ബിനിൽ ബിനു, ഫെനി നൈനാൻ എന്നിവരാണ് ഫോട്ടോയും വിലാസവും നമ്പറും നൽകിയതെന്നും വ്യാജരേഖയുണ്ടാക്കിയതിന് പ്രതിഫലം ലഭിച്ചുവെന്നും വികാസ് കൃഷ്ണൻ മൊഴി നല്‍കി. കേസില്‍ അറസ്റ്റിലായ നാല് പേരിൽ ഒരാളാണ് വികാസ് കൃഷ്ണൻ. 

അതേസമയം, വ്യാജമെന്ന് കരുതുന്ന 24 തിരച്ചറിയല്‍ കാര്‍ഡുകളുടെ രേഖകള്‍ അന്വേഷണസംഘം കണ്ടെടുത്തു. ഇന്നലെ കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി അബി വിക്രത്തിൻ്റെ മൈബൈലിൽ നിന്നാണ് രേഖകൾ കണ്ടെത്തിയത്. ഡിലീറ്റ് ചെയ്ത രേഖകള്‍ സൈബര്‍ സംഘം വീണ്ടെടുക്കുകയായിരുന്നു. അബി വിക്രത്തിനൊപ്പം ഫെനി നൈനാന്‍, വികാസ് കൃഷ്ണ, ബിനിൽ ബിനു എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. വികാസിൻ്റെയും ബിനിലിൻ്റെയും  കൈയിൽ മൊബൈൽ ഇല്ല. ഇവർ ഫോൺ നശിപ്പിച്ചതാണോ എന്ന് സംശയമുണ്ട്. നാല് പേരുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. 

കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകുമെന്നാണ് അന്വേഷമ സംഘം അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകുന്നത്. കേസെടുത്ത് യൂത്ത് കോൺഗ്രസിനെ വരുതിയിലാക്കാം എന്ന് കരുതേണ്ടെന്നും കസ്റ്റഡിയിലുള്ള പ്രവർത്തകർ എല്ലാം നിരപരാധികളാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ