
കണ്ണൂർ: കൂടോത്ര വിവാദത്തിൽ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. പണി എടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടി നന്നാവില്ലെന്നായിരുന്നു യൂത്ത് കോൺഗ്രസ് നേതാവിന്റെ രൂക്ഷവിമർശനം. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണെന്ന് നേതാക്കൾ മനസ്സിലാക്കണമെന്നും അബിൻ രൂക്ഷവിമർശനമുന്നയിച്ചു.
കഴിഞ്ഞ ദിവസമാണ് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്രം കണ്ടെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. ഒന്നര വർഷം മുൻപ് വീട്ടുവളപ്പിൽ നിന്ന് ചില വസ്തുക്കൾ കുഴിച്ചെടുക്കുന്ന ദൃശ്യങ്ങളായിരുന്നു ഇവ. രാജ്‌മോഹൻ ഉണ്ണിത്താനും സുധാകരനൊപ്പമുണ്ടായിരുന്നു. ആർക്കും തന്നെ അപായപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു സംഭവത്തിൽ സുധാകരന്റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam