
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചുകൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തം. പ്രതി അർജുൻ ഡിവൈഎഫ്ഐ നേതാവാണെന്നാണും പ്രതിയെ സംരക്ഷിക്കാൻ ഡിവൈഎഫ്ഐ ശ്രമിച്ചുവെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
ക്രിമിനലുകളുടെയും ക്വട്ടേഷൻകാരുടെയും ആരാധനാലയമായി സിപിഎമ്മും ഡിവൈഎഫ്ഐയും മാറിയെന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. പാർട്ടി അംഗത്വം ഉണ്ടെങ്കിൽ എന്തും ചെയ്യാം എന്ന അവസ്ഥ കുറ്റവാളികൾക്ക് നിയമത്തിനു അതീതമായി സംരക്ഷണം നൽകുകയാണ്. വാളയാർ കേസ് പോലെ വണ്ടിപ്പെരിയാർ സംഭവം അട്ടിമറിക്കുമോ എന്ന് ഭയക്കുന്നുവെന്നും ആറു വയസുകാരിയുടെ മരണത്തെ മൂവാറ്റുപുഴ കേസുമായി ഡിവൈഫ്ഐ ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
തിരുവനന്തപുരത്തെ ബാലാവകാശ കമ്മീഷൻ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച് നടത്തി. പ്രതിഷേധത്തിനിടെ മതിൽ ഇടിഞ്ഞ് പൊലീസുകാരിക്ക് പരിക്കേറ്റു.
അതേസമയം അർജുൻ നേതാവല്ലെന്നും ചുരക്കുളം യൂണിറ്റംഗം മാത്രമെന്ന് ഡിവൈഎഫ്ഐ പ്രതികരണം. അർജുനെ അന്ന് തന്നെ പുറത്താക്കിയിരുന്നുവെന്നും മൂവാറ്റുപുഴ പോക്സോ കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വണ്ടിപ്പെരിയാർ സംഭവം യൂത്ത് കോൺഗ്രസ് ഉയർത്തിക്കൊണ്ടുവരുന്നതെന്നുമാണ് ഡിവൈഎഫ്ഐ ആരോപണം.
ആദ്യഘട്ടത്തിൽ അപകടമരണമെന്ന് വിലയിരുത്തിയ വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയുടേത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെയാണ് തെളിഞ്ഞത്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് വ്യക്തമായതോടെ അയൽവാസികളെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണം അർജുന്‍റെ അറസ്റ്റിലേക്കെത്തിച്ചു. നിരന്തരം അശ്ലീല വീഡിയോകൾ കാണുമായിരുന്ന പ്രതി പെൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയിരുന്നു. മൂന്ന് വയസ് മുതൽ അയൽവസിയായ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് അർജുൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam