പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സംഘര്‍ഷം, പൊലീസ് ജലപീരങ്കി ഉപയോഗിച്ചു

By Web TeamFirst Published Jan 19, 2021, 2:30 PM IST
Highlights

മാര്‍ച്ചിന് നേതൃത്വം നല്‍കിയ ശബരീനാഥ്, ഷാഫി പറമ്പില്‍ എംഎല്‍എമാരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 
 

തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിൽ കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നതിനെതിരെ സെക്രട്ടേറിയറ്റിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അക്രമാസക്തമായി. ബാരിക്കേഡ് തള്ളിമാറ്റി അകത്ത് കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. 

ഷാഫി പറമ്പിൽ, കെ എസ് ശബരിനാഥൻ, വിടി ബലറാം, റോജി എംജോണ്‍ എന്നീ എംഎൽഎമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
നേതാക്കൾ സമരഗേറ്റിൽ പ്രതിഷേധം തുടർന്നതോടെ ഷാഫി പറമ്പിലിനെയും ശബരിനാഥനെയും റോജി എം ജോണിനെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പാർട്ടിക്കാരെ തിരുകികയറ്റുന്ന പിൻവാതിൽ നിയമനങ്ങളിൽ നിന്നും പിന്മാറിയില്ലെങ്കിൽ സമരം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി.

click me!