'പി വി അന്‍വര്‍ എംഎല്‍എയെ കാണാനില്ല'; യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസില്‍ പരാതി നൽകി

Published : Jan 26, 2021, 02:17 PM IST
'പി വി അന്‍വര്‍ എംഎല്‍എയെ കാണാനില്ല'; യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസില്‍ പരാതി നൽകി

Synopsis

കഴിഞ്ഞ ഒരു മാസത്തിലധികമായി എംഎല്‍എയെക്കുറിച്ച് യാതൊരു വിവരമില്ലെന്നും നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. 

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ കാണാനില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസില്‍ പരാതി നൽകി. നിലമ്പൂർ പൊലീസ് നേരിട്ട് സ്വീകരിക്കാത്തതിനാൽ പരാതി ഇ-മെയിലായാണ് നൽകിയത്. കഴിഞ്ഞ ഒരു മാസത്തിലധികമായി എംഎല്‍എയെക്കുറിച്ച് യാതൊരു വിവരമില്ലെന്നും നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. 

നിലമ്പൂര്‍ സിഎന്‍ജി റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി പറയാന്‍ എംഎല്‍എ ഓഫീസിലെത്തിയപ്പോള്‍ സ്ഥലത്തില്ലെന്നാണ് അറിയിച്ചതെന്നും ഒതായിയിലെ വീട്ടിലോ തിരുവനന്തപുരത്തെ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലോ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം എത്തിയിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷിച്ച് എംഎല്‍എയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിലമ്പൂർ മുൻസിപ്പൽ പ്രസിഡന്‍റെ മൂർഖൻ ഷംസുദ്ദീനാണ് പരാതി നൽകിയിരിക്കുന്നത്.

PREV
click me!

Recommended Stories

കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ
കൊച്ചി മേയറുടെ ബ്രഹ്മപുരം സന്ദര്‍ശനം; പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിജെ വിനോദ് എംഎൽഎ