വാളയാര്‍ വിഷയത്തില്‍ മിണ്ടാട്ടമില്ല; ഡിവൈഎഫ്ഐക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് യൂത്ത് കോണ്‍ഗ്രസിന്‍റെ പരിഹാസം

By Web TeamFirst Published Oct 30, 2019, 8:19 AM IST
Highlights

ഉഗാണ്ട, പോളണ്ട്,തുടങ്ങിയ രാജ്യങ്ങളില്‍ എന്തു സംഭവിച്ചാലും ഉടൻ പ്രതികരണവുമായി എത്തുന്ന ഡിവൈഎഫ്ഐ നേതാക്കള്‍ വാളയാര്‍ പ്രശ്നത്തില്‍ ഇതുവരെ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

തൃശ്ശൂര്‍: സ്വരാജ് റൗണ്ടിലും പരിസരത്തും ഡിവൈഎഫ്ഐക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് യൂത്ത് കോണ്‍ഗ്രസ്. വാളയാര്‍ സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രതികരിക്കുന്നില്ലെന്ന് പരിഹസിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്. ഉഗാണ്ട, പോളണ്ട്,തുടങ്ങിയ രാജ്യങ്ങളില്‍ എന്തു സംഭവിച്ചാലും ഉടൻ പ്രതികരണവുമായി എത്തുന്ന ഡിവൈഎഫ്ഐ നേതാക്കള്‍ വാളയാര്‍ പ്രശ്നത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് ചോദിക്കുന്നത്. 

ഒരൊറ്റ ഡിവൈഎഫ്ഐ നേതാവിനെ പോലും കുറച്ചു ദിവസമായി നാട്ടില്‍ കാണാനില്ല.ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറവെടുപ്പിച്ചതെന്ന് യൂത്ത്കോണ്‍ഗ്രസ് പറയുന്നു. ഡിവൈഎഫ്ഐ നേതാക്കളെ എവിടെയങ്കിലും കണ്ടു കിട്ടിയാല്‍ ഉടൻ എകെജി സെന്‍ററില്‍ ഏല്‍പ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരിന്‍റെ നേതൃത്വത്തില്‍ തൃശൂര്‍ നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ നോട്ടീസ് പതിച്ചു. 

click me!