സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രതിഷേധ മുന്നറിയിപ്പ് തള്ളി, ഡ്യൂട്ടിയിൽ വെറും 3 പൊലീസുകാർ; വീണ ജോർജിന്റെ വീടിന് മുന്നിലെ പ്രതിഷേധത്തിൽ ഗുരുതര വീഴ്ച്ച

Published : Feb 21, 2026, 08:42 AM IST
youth congress protest

Synopsis

സ്പെഷ്യൽ ബ്രാഞ്ച് പ്രതിഷേധ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സുരക്ഷയ്ക്ക് പൊലീസുകാരെ നിയോഗിച്ചിരുന്നില്ല. സംഭവത്തിൽ കന്റോൻമെന്റ് എസിപിയോട് കമ്മീഷണർ വിശദീകരണം തേടും. രാവിലെ ഏഴ് മണിയോടെയാണ് മന്ത്രി വീട്ടിൽ നിന്ന് ഇറങ്ങിയത്. 

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വീട്ടിലെ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്. സ്പെഷ്യൽ ബ്രാഞ്ച് പ്രതിഷേധ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സുരക്ഷയ്ക്ക് പൊലീസുകാരെ നിയോഗിച്ചിരുന്നില്ല. സംഭവത്തിൽ കന്റോൻമെന്റ് എസിപിയോട് കമ്മീഷണർ വിശദീകരണം തേടും. രാവിലെ ഏഴ് മണിയോടെയാണ് മന്ത്രി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഏഴരയോടെയാണ് പ്രതിഷേധം തുടങ്ങിയത്. വീടിനുമുന്നിലേക്ക് ഇരച്ചെത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ വീടിന് മുന്നിൽ റീത്ത് വെക്കുകയായിരുന്നു. ഇതു തടയാൻ പൊലീസ് ഉദ്യോ​ഗസ്ഥർ ശ്രമിച്ചതോടെ വലിയ സംഘർഷമാണ് പ്രദേശത്തുണ്ടായത്.

മന്ത്രിയുടെ ഔദ്യോഗിക വീടിന് വസതിക്ക് മുന്നില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. മൂന്ന് പൊലീസുകാര്‍ മാത്രമാണ് മന്ത്രിയുടെ വീടിന് മുന്നില്‍ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. പ്രതിഷേധം ഉണ്ടായി 15 മിനിറ്റിന് ശേഷമാണ് കൂടുതല്‍ പൊലീസുകാര്‍ എത്തുന്നത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ കയ്യേറ്റമുണ്ടായി. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷം പ്രവര്‍ത്തകരെ പൊലീസ് പിരിച്ച് വിട്ടു.

.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെഡിക്കൽ കോളേജിൽ പ്രസവത്തിന് എത്തിയ‌ ഡോക്ടറോട് വനിതാ ഡോക്ടർ മോശമായി പെരുമാറി; മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി
ആരോഗ്യമന്ത്രിയുടെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍, ഇരച്ച് കയറി യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം; വാതിലില്‍ റീത്ത് വെച്ചു, വന്‍ സുരക്ഷാവീഴ്ച