യൂത്ത് കോണ്‍ഗ്രസിന്റെ കമ്മ്യൂണിറ്റി കിച്ചന്‍ അടപ്പിച്ച സംഭവം; ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Web TeamFirst Published Apr 7, 2020, 7:14 AM IST
Highlights

കമ്യൂണിറ്റി കിച്ചന്‍ നടത്തുന്നതിന് ചില നടപടിക്രമങ്ങളുണ്ടെന്നും സമാന്തരമായി നടത്തിവന്ന യൂത്ത് കോണ്‍ഗ്രസിന്റെ കമ്യൂണിറ്റി കിച്ചണില്‍ ആള്‍ക്കൂട്ടമായിരുന്നെന്നും സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
 

കൊല്ലം: കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുറന്ന കമ്യൂണിറ്റി കിച്ചന്‍ അടപ്പിച്ച പൊലീസ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കമ്യൂണിറ്റി കിച്ചന്‍ നടത്തുന്നതിന് ചില നടപടിക്രമങ്ങളുണ്ടെന്നും സമാന്തരമായി നടത്തിവന്ന യൂത്ത് കോണ്‍ഗ്രസിന്റെ കമ്യൂണിറ്റി കിച്ചണില്‍ ആള്‍ക്കൂട്ടമായിരുന്നെന്നും സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവശ്യമെങ്കില്‍ ജില്ലാ ഭരണകൂടത്തിന് സഹായം നല്‍കാമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ കൊല്ലം ജില്ലാ കലക്ടര്‍ ഇന്ന് കോടതിയെ നിലപാടറിയിക്കും. കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് ഒരുക്കിയ കമ്മ്യൂണിറ്റി കിച്ചന്‍ പൊലീസ് അടപ്പിച്ചത്. സര്‍ക്കാര്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചന് സമാന്തരമായാണ് കിച്ചന്‍ നടത്തുന്നതെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നും പൊലീസ് ആരോപിച്ചിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു.
 

click me!