
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ഇരവിപുരത്ത് എൻകെ പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തികിനെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. എന്നാൽ ഇതല്ല മണ്ഡലം കമ്മിറ്റിയുടെ പ്രധാന ആവശ്യം. ഇരവിപുരം സീറ്റിൽ യുവസ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നതാണ്. ഇരവിപുരം സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് യുവ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നും, സീറ്റ് ആർഎസ്‌പിക്ക് തന്നെയാണെങ്കിൽ എൻകെ പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തികിന് സീറ്റ് നൽകണമെന്നുമാണ് ആവശ്യം. കാർത്തിക് പ്രേമചന്ദ്രന് ജയസാധ്യത കൂടുതലാണെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. മണ്ഡലത്തിൽ കാർത്തിക്കിന് അനുകൂലമായ തരംഗം നിലനിൽക്കുന്നുണ്ട്. ഇക്കാര്യം പാർട്ടി നേതൃത്വം മനസിലാക്കണമെന്നും യൂത്ത് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam