ക്വാറന്‍റൈനില്‍ നിന്ന് മുങ്ങി, കെഎസ്ആര്‍ടിസി ബസില്‍‌ യാത്ര; ഫലം വന്നപ്പോള്‍ യുവാവിന് കൊവിഡ്

Published : Jul 04, 2020, 10:16 PM ISTUpdated : Jul 05, 2020, 11:26 AM IST
ക്വാറന്‍റൈനില്‍ നിന്ന് മുങ്ങി, കെഎസ്ആര്‍ടിസി ബസില്‍‌ യാത്ര; ഫലം വന്നപ്പോള്‍ യുവാവിന് കൊവിഡ്

Synopsis

തൃത്താലയില്‍ നിന്നും കോഴിക്കോട് വരെ ഒരു സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത യുവാവ് കെഎസ്ആര്‍ടിസി ബസില്‍ നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചു.

പാലക്കാട്:  പാലക്കാട് ജില്ലയിലെ തൃത്താലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയവെ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ നിന്നും മുങ്ങിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയാണ് കൊവിഡ് നിരീക്ഷണത്തിലിരിക്കെ  പരിശോധന ഫലം വരും മുൻപ് ക്വാറന്‍റൈന്‍ കേന്ദ്രത്തില് നിന്നും കടന്ന് കളഞ്ഞത്. ഇയാള്‍ക്കെതിരെ തൃത്താല പൊലീസ് കേസെടുത്തു.

തൃത്താലയിലെ കൂടലൂരിൽ നിന്നാണ് യുവാവ് മുങ്ങിയത്. നിരവധി പേരുമായി ഇയാള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. തൃത്താലയില്‍ നിന്നും കോഴിക്കോട് വരെ ഒരു സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത യുവാവ് കെഎസ്ആര്‍ടിസി ബസില്‍ നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചു. കെ എസ് ആർ ടി സി ബസിലെ യാത്രക്കിടെ കൊയിലാണ്ടിയിൽ നിന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.  

PREV
click me!

Recommended Stories

തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം
ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരൻമാർക്ക് ജാമ്യമില്ല, ഇരുവരും ഒളിവില്‍