
ആലപ്പുഴ: പുളിങ്കുന്നിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണുമരിച്ചു. പത്തനംതിട്ടയിൽ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശി അബ്ദുൾ മനാഫ് (42 ) ആണ് മരിച്ചത്. ഹൗസ് ബോട്ടിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ പുളിങ്കുന്ന് മതികായൽ ഭാഗത്ത് വെള്ളത്തിൽ വീഴുകയായിരുന്നു. ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിശമന സേനയുടെ സ്കൂബാ ടീമും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam