ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്തയാള്‍ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Published : Aug 16, 2020, 11:33 PM ISTUpdated : Aug 16, 2020, 11:36 PM IST
ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്തയാള്‍ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Synopsis

കിഴക്കേകോട്ടയില്‍ നിന്നും മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍  പിടികൂടിയെ അന്‍സാരിയെന്ന യുവാവാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ മോഷണക്കേസില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍  തൂങ്ങിമരിച്ചു.   മൊബൈൽ മോഷണത്തിന് പിടികൂടിയ അൻസാരിയെന്ന യുവാവാണ് സ്റ്റേഷനിലെ ശുചിമുറിയില്‍  ജീവനൊടുക്കിയത്. വൈകിട്ട് 5 മണിയോടെ സ്റ്റേഷനിൽ എത്തിച്ച ഇയാൾ ബാത്റൂമിൽ വെച്ചു തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കിഴക്കേകോട്ടയില്‍ നിന്നും മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍  പിടികൂടിയെ അന്‍സാരിയെ പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു.  കരിമഠം കോളനിയിൽ നിന്നുള്ള മറ്റ് രണ്ട് പേ ക്കൊപ്പമാണ് സ്റ്റേഷനിൽ നിർത്തിയിരുന്നത്. കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് പ്രതിയെ സൂക്ഷിച്ചിരുന്നതെന്നും രണ്ട് ഹോം ഗാര്‍ഡുകള്‍ക്ക് പ്രതികളുടെ സുരക്ഷാ ചുമതല നല്‍കിയരുന്നുവെന്നും ഫോര്‍ട്ട് പൊലീസ് പറയുന്നു.

 ഫോർട്ട് സി ഐയാണ് പ്രതിയെ കിഴക്കേകോട്ടയിൽ നിന്നും കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തി കുറച്ച് കഴിഞ്ഞ്  ബാത്റൂമിൽ കയറിയ  അൻസാരിയെ കാണാത്തതിനാൽ കതക് തല്ലി തകർത്ത് അകത്ത് കയറിയപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം.  പരാതിക്കാരൻ എത്താതിനാൽ അൻസാരിക്കെതിരെ കേസെടുത്തില്ലെന്നും പൊലീസ് പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും
യാത്രക്കിടയിൽ ഇനി വൃത്തിയുള്ള ശുചിമുറി അന്വേഷിച്ച് അലയണ്ട; 'ക്ലൂ' ഉടൻ വിരൽത്തുമ്പിലെത്തും, ഡിസംബർ 23ന് ആപ്പ് ഉദ്ഘാടനം ചെയ്യും