പാലക്കാട് കടുവയുടെ അക്രമണം; യുവാവിന് പരിക്കേറ്റു

By Web TeamFirst Published Jul 3, 2021, 10:38 AM IST
Highlights

 ഉപ്പുകുളം മേഖലയിൽ പലയിടത്തായി കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നു. ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. 
 

പാലക്കാട്: പാലക്കാട് എടത്തനാട്ടുകര ഉപ്പുകുളത്ത്‌ കടുവ അക്രമണത്തിൽ യുവാവിന് പരിക്ക്. ഇന്ന് പുലർച്ചെ ടാപ്പിംഗ് തൊഴിലാളിയായ ഉപ്പുകുളം വെള്ളേങ്ങര ഹുസൈനെയാണ് കടുവ ആക്രമിച്ചത്. ബഹളം വെച്ചതിനെ തുടർന്ന് തൊട്ടടുത്തുള്ളവരെല്ലാം ഓടിയെത്തിയതോടെ കടുവ തന്നെ വിട്ട് പോവുകയായിരുന്നെന്ന് ഹുസൈൻ പറഞ്ഞു. 

ശരീരത്തിലാകമാനം കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ ഹുസൈനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പുകുളം മേഖലയിൽ പലയിടത്തായി കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നു. നിരവധി പേരുടെ വളർത്തുനായ്ക്കളെയും പശുക്കളെയും ആടുകളെയുമെല്ലാം കടുവ പിടിച്ചിട്ടുണ്ട്. ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!