
എറണാകുളം: എറണാകുളം പച്ചാളത്ത് മദ്യലഹരിയിലെ തർക്കത്തിൽ സുഹൃത്തിനെ ഫ്രൈയിങ് പാൻ കൊണ്ട് അടിച്ചു കൊലപ്പെടുത്തി. പച്ചാളം സ്വദേശി ആൽ ജൂഡാണ് കൊല്ലപ്പെട്ടത്. പ്രതി സിനോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആൽ ജൂഡും സിനോഷും സുഹൃത്തുക്കളാണ്. സിനോഷിന്‍റെ പച്ചാളത്തെ വീട്ടിൽ സ്ഥിരമായി എത്തി മദ്യപിക്കാറുണ്ട് ഇരുവരും. ഇന്നലെയും ഇത്തരത്തിൽ ഒന്നിച്ച് ഇരുവരും വീട്ടിൽ മദ്യപിച്ചു. വീടിന്‍റെ ടെറസിൽ മദ്യപാനത്തിനിടെ തർക്കമായി. തർക്കം മൂത്ത് കയ്യാങ്കളിയായി. ഇതിനിടെ ഫ്രൈയിങ് പാനെടുത്ത് സിനോഷ് ആൽ ജൂഡിനെ അടിച്ചു. തലയ്ക്കേറ്റ അടിയിൽ ഇയാൾ കൊല്ലപ്പെട്ടു. സിനോഷിന്‍റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആളുകളാണ് മൃതദേഹം രാവിലെ കണ്ടത്. തൊട്ടടുത്ത് സിനോഷും കിടക്കുന്നുണ്ടായിരുന്നു. പൊലീസ് എത്തിയപ്പോൾ സിനോഷ് കുറ്റം സമ്മതിച്ചു. സംഭവ സമയം മൂന്നാമതൊരാൾ കൂടി ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam