മന്ത്രി ബിന്ദു കൃഷ്‌ണക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ് നേതാവ്: 'വർഗീയ മാലിന്യത്തെ ആശ്ലേഷിച്ചത് നിഷ്‌കളങ്കമായി കാണാൻ കഴിയില്ല'

Published : Jun 01, 2026, 09:13 PM IST
 Bindu Krishna

Synopsis

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മന്ത്രി ബിന്ദു കൃഷ്ണ സന്ദർശിച്ചതിനെതിരെ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ശാക്കിർ രംഗത്ത്. യുഡിഎഫ് നേതാക്കളെ നിരന്തരം അധിക്ഷേപിക്കുന്ന വെള്ളാപ്പള്ളിയെ സന്ദർശിച്ചത് ജനാധിപത്യ ബോധമുള്ളവർക്ക് ഉൾക്കൊള്ളാനാകില്ലെന്ന് ശാക്കിർ കുറ്റപ്പെടുത്തി.

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംസ്ഥാന മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ശാക്കിർ. യുഡിഎഫ് നേതാക്കളെ നിരന്തരം അധിക്ഷേപിക്കുന്ന വർഗീയ ശക്തികൾക്ക് മുന്നിൽ ചെന്ന് ഓച്ഛാനിച്ചു നിൽക്കുന്നത് നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. യു.ഡി.എഫ് നേതാക്കളെ പുലഭ്യം പറഞ്ഞ വർഗീയ മാലിന്യത്തെ അങ്ങോട്ട് ചെന്ന് ആശ്ലേഷിച്ച നടപടി ജനാധിപത്യ ബോധമുള്ളവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്ന് ശാക്കിർ കുറ്റപ്പെടുത്തി.

ഈ ഭരണം ആർക്കും വെറുതെ കിട്ടിയതല്ലെന്ന് മന്ത്രി ഓർക്കണമെന്ന് ശാക്കിൽ കുറിപ്പിൽ പറയുന്നു. ഒരുപാട് പേരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും പോരാട്ടത്തിന്റെയും ഫലമായാണ് യുഡിഎഫ് ഇന്ന് അധികാരത്തിൽ ഇരിക്കുന്നത്. ഈ കാര്യം എപ്പോഴും ഓർമ്മയിലുണ്ടാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ച ഉയർത്തിയ വിവാദങ്ങളിൽ നിന്നും ലോക ക്ഷീരദിന ആശംസകൾ നേർന്നുകൊണ്ട് തലയൂരാമെന്ന് മന്ത്രി കരുതേണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പരിഹസിച്ചു.

സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രമുഖ സമുദായ നേതാക്കളുമായി മന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്നത് പതിവാണ്. എന്നാൽ മുന്നണി നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്ന നിലപാട് സ്വീകരിക്കുന്ന വെള്ളാപ്പള്ളി നടേശനെ മന്ത്രി ബിന്ദു കൃഷ്ണ നേരിട്ടെത്തി സന്ദർശിച്ചതാണ് ഇപ്പോൾ ഭരണകക്ഷിയിലെ യുവജന സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന രോഗി കട്ടിലിൽ നിന്ന് വീണ് മരിച്ചു; മകൻ്റെ പരാതിയിൽ കേസ്
വീണ്ടും കർശന നിയന്ത്രണം; എംവിഡിയും പൊലീസും ചേർന്നെടുത്ത തീരുമാനം; ഇന്ന് മുതൽ രാവിലെയും വൈകിട്ടും ടിപ്പർ ലോറികൾക്ക് നിയന്ത്രണം