
ബെംഗളുരു : ജർമൻ പൗരനായ പാട്രിക് ബൗർ നൽകിയ വഞ്ചനാക്കേസിൽ സോൺട കമ്പനി എംഡി രാജ് കുമാർ ചെല്ലപ്പൻ പിള്ള മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ബെംഗളുരു അഡീഷണൽ സിറ്റി സിവിൽ & സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിൽ വ്യാഴാഴ്ച കോടതി വിധി പറയും. ബെംഗളുരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിലാണ് പാട്രിക് ബൗർ പരാതി നൽകിയത്. കുറ്റകരമായ വിശ്വാസ വഞ്ചനയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. ബെംഗളുരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ പാട്രിക് ബൗറിന്‍റെ അഭിഭാഷകൻ ഹാജരായി.
കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ചതായി പാട്രിക് ബൗറിന്‍റെ അഭിഭാഷകൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 20 കോടി രൂപയുടെ എസ്ബിഎൽസി (Standby Letter of Credit) നൽകിയതിന് ലാഭ വിഹിതമായി 82 ലക്ഷം നൽകാമെന്ന കരാർ ലംഘിച്ചു. എസ്ബിഎൽസി ഇത് വരെ റിലീസ് ചെയ്ത് നൽകിയില്ല. ഇതിന്‍റെ പേരിൽ ഭീമമായ നഷ്ടമാണ് തന്‍റെ കക്ഷിക്ക് ഉണ്ടായതെന്നും ഇത് രാജ്‍കുമാർ നികത്തണമെന്നും പാട്രികിന്‍റെ അഭിഭാഷകൻ പറഞ്ഞു. കേസ് കൊടുത്തതിനാൽ ഇനി പണം നൽകില്ലെന്ന് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീജു നായർ ഭീഷണിപ്പെടുത്തിയെന്നും പാട്രികിന്‍റെ അഭിഭാഷകൻ അഡ്വ. പ്രതീക് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam