
കോഴിക്കോട്: സുംബയുടെ പേരിൽ വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടികെ അഷറഫിനെതിരെയുള്ള വിദ്യാഭ്യാസ വകുപ്പ് നടപടി ഫാസിസമെന്ന് സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുൽ ലത്തീഫ്. കോഴിക്കോട് സുംബ വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വവർഗ രതിയും സ്വതന്ത്ര ലൈംഗികതയും പോലുള്ള ആഭാസങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് സൂംബ മുന്നോട്ടുവെച്ച രാഷ്ട്രീയ പാർട്ടിയുടെ വിദ്യാർത്ഥി പ്രസ്ഥാനമാണെന്ന് പറഞ്ഞ് എസ്എഫ്ഐയെയും അബ്ദുൽ ലത്തീഫ് കുറ്റപ്പെടുത്തി. സുംബ ലഹരിയെ ഇല്ലാതാക്കുമെന്ന് അവകാശപ്പെടുന്നവർ സംസ്ഥാനത്ത് യഥേഷ്‌ടം ബാറുകളും മദ്യശാലകളും തുറക്കുകയാണ്. സുംബ, പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത് ഒരു പഠനവും ഇല്ലാതെയാണെന്നും പാശ്ചാത്യ ലോകം ചവച്ചു തള്ളിയ സംസ്‌കാരമാണ് സുംബയിലൂടെ ഉണ്ടാവുകയെന്നും അബ്ദുൾ ലത്തീഫ് വിമർശിച്ചു.
കുടുംബംങ്ങൾക്ക് യോജിക്കാൻ പറ്റാത്ത പലതും സുംബയിൽ ഉണ്ട്. ഇത് സർക്കാർ അടിച്ചേൽപ്പിക്കുകയാണെങ്കിൽ വിട്ടു നിൽക്കാൻ ഞങ്ങൾക്ക് ജനാധിപത്യപരമായി അവകാശമുണ്ടെന്നാണ് സംസ്ഥാന സെക്രട്ടറി ടികെ അഷറഫ് പറഞ്ഞത്. ഇതിന്റെ പേരിൽ ഉള്ള നടപടി ഫാസിസവും നീതി നിഷേധവുമാണ്. സുംബയുടെ പേരിൽ ഇങ്ങനെ ഒന്ന് തുള്ളിയാൽ ലഹരിയോടുള്ള കുട്ടികളിലെ താൽപര്യം നഷ്ടമാകും എന്നതിന് ഒരു ശാസ്ത്രീയ പഠനവും ഇല്ലെന്നും അബ്ദുൽ ലത്തീഫ് ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam