ഐഎഎസ് ടാസ്ക് ഫോഴ്സ് റെഡി: വൻ പദ്ധതികളു‌ടെ ന‌ടത്തിപ്പ് വേ​ഗത്തിലാക്കാൻ സംവിധാനവുമായി സർക്കാർ

By Web TeamFirst Published Jun 29, 2020, 3:21 PM IST
Highlights

കിഫ്ബിക്ക് കീഴിലുളള പദ്ധതികളു‌ടെ മേൽനോട്ടച്ചുമതല ഇദ്ദേഹത്തിനാണ്. 

തിരുവനന്തപുരം: സർക്കാരിന് കീഴിലെ വൻകിട പദ്ധതികളുടെ നടത്തിപ്പ് വേ​ഗത്തിലാക്കാൻ പുതിയ സംവിധാനവുമായി സംസ്ഥാന സർക്കാർ. ഐഎഎസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലുളള പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ച് പദ്ധതികൾ വേ​ഗത്തിലാക്കാനാണ് നീക്കം. വൻ പദ്ധതികളു‌ടെ പ്രോജക്ട് ഡയറക്ടർമാരായി നിയമിച്ച ഐഎഎസ് ഉദ്യോ​ഗസ്ഥരുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. 

നേരത്തെ അഡീഷണൽ ചീഫ് സെക്രട്ടറി അൽകേഷ് കുമാർ ശർമയെ അടിസ്ഥാന സൗകര്യ രം​ഗത്തെ പദ്ധതികളു‌ടെ മേൽനോട്ടച്ചുമതല ഉദ്യോ​ഗസ്ഥനായി സർക്കാർ നിയമിച്ചിരുന്നു. കിഫ്ബിക്ക് കീഴിലുളള പദ്ധതികളു‌ടെ മേൽനോട്ടച്ചുമതല ഇദ്ദേഹത്തിനാണ്. 

എം ജി രാജമാണിക്യം, ദിവ്യ എസ് അയ്യർ എന്നിവരാണ് കിഫ്ബിക്ക് കീഴിലുളള അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പ്രോജക്ട് ഡയറക്ടർമാർ. മറ്റ് വൻ പദ്ധതികളു‌ടെ ചുമതലക്കാർ ഇവരാണ്

ഇൻപശേഖർ (അഴീക്കൽ തുറമുഖം), എൻ എസ് കെ ഉമേഷ് (സിറ്റ് ​ഗ്യാസ് പദ്ധതി, മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം), പി ഐ ശ്രീവിദ്യ (വിഴിഞ്ഞം തുറമുഖം, തലശ്ശേരി -മൈസൂരു റെയിൽ പദ്ധതി), ഡോ രേണു രാജ് (സ്മാർട്ട് സിറ്റി പ്രോജക്ട്, വൈറ്റില മൊബിലിറ്റി ഹബ്ബ്), എസ് കാർത്തികേയൻ (സിൽവർ ലൈൻ റെയിൽ പ്രോജക്ട്), എസ് ചന്ദ്രശേഖരൻ (ശബരിമല വിമാനത്താവളം), അമിത് മീണ (ട്രാവൻകൂർ ഹൗസ് പദ്ധതി), വി ആർ കെ തേജ (കൊച്ചി -ബാം​ഗ്ലൂർ വ്യവസായ ഇടനാഴി)

 

click me!