കൊതിയൂറും ചോക്ലേറ്റ് പിയാനോയുമായി കാഡ്ബെറി ; വീഡിയോ കാണാം

By Web TeamFirst Published Aug 16, 2018, 1:25 PM IST
Highlights

രണ്ടു കിലോഗ്രാം ചോക്ലേറ്റാണ് പിയാനോ നിർമ്മാണത്തിന് ഉപയോ​ഗിച്ചിരിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന ചോക്ലേറ്റ് പിയാനോയിൽ  88 പിയാനോ കീകളും ഓപ്പൺ ലിഡും സ്ട്രിങ്ങും സൗണ്ട്ബോർഡുമെല്ലാം എല്ലാമുണ്ട്. 44 കാഡ്ബെറി ഡയറി മിൽക്കിന് തുല്യമായ ചോക്ലേറ്റ് ആണ് ഇതിലുള്ളത്.

ബ്രിട്ടൻ: കാഡ്ബെറി ഡയറി മിൽക്ക് ഇഷ്മില്ലാത്തവർ കുറവായിരിക്കും. ഈ ഡയറി മിൽക്കെല്ലാം ചേർത്തൊരു പിയാനോ ഉണ്ടാക്കിയാലോ? നാവിൽ കപ്പലോടിക്കാനുള്ള വെള്ളമുണ്ടല്ലേ? കൊതിയൂറുന്ന ചോക്ലേറ്റ് ഉപയോഗിച്ച്  പിയാനോ നിർമ്മിച്ചിരിക്കുകയാണ് കാഡ്ബെറി കമ്പനി. ഗ്രേറ്റ് ബ്രിട്ടന്റെ നാഷണൽ യൂത്ത് ഓർക്കസ്ട്ര ആഘോഷങ്ങളുടെ ഭാഗമായാണ് കാഡ്ബെറി ചോക്ലേറ്റ് പിയാനോ  നിർമ്മിച്ചത്. 

രണ്ടു കിലോഗ്രാം ചോക്ലേറ്റാണ് പിയാനോ നിർമ്മാണത്തിന് ഉപയോ​ഗിച്ചിരിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന ചോക്ലേറ്റ് പിയാനോയിൽ  88 പിയാനോ കീകളും ഓപ്പൺ ലിഡും സ്ട്രിങ്ങും സൗണ്ട്ബോർഡുമെല്ലാം എല്ലാമുണ്ട്. 44 കാഡ്ബെറി ഡയറി മിൽക്കിന് തുല്യമായ ചോക്ലേറ്റ് ആണ് ഇതിലുള്ളത്.

രണ്ട് ഷെഫുകൾ ചേർന്ന്  ചേർന്ന് രണ്ട് ദിവസം കൊണ്ടായിരുന്നു  ഈ ചോക്ലേറ്റ് പിയാനോയുടെ നിർമ്മാണം. ബർമിങ്ഹാമിലെ സിംഫണി ഹാളിലെ പ്രത്യേക വേദിയിലാണ് പിയാനോ ചോക്ലേറ്റ് പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. 164 മെമ്പർമാരാണ് ആഘോഷത്തിന്റെ ഭാഗമായി പരിപാടികൾ അവതരിപ്പിച്ചത്. ഗ്രാമി അവാർഡിന് നോമിനേഷൻ ലഭിച്ച കമ്പോസർ സാർ ജോർജ് ബെഞ്ചമിനും സോളോ പിയാനിസ്റ്റ് ടമര സ്റ്റിഫനോവിച്ചും ചേർന്നാണ് ഓർക്കസ്ട്രയെ നയിച്ചത്.

ചോക്ലേറ്റ് ഉപയോഗിച്ച് ഇതിന് മുമ്പും നിരവധി ഡിസൈനുകൾ കാഡ്ബെറി നിർമ്മിച്ചിട്ടുണ്ട്. ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലേക്കുള്ള ‘ഡിപ്പി എന്ന ദിനോസറിന്റെ (ഫോസിലിന്റെ) വരവോട് അനുബന്ധിച്ച് ചോക്ലേറ്റ് ദിനോസറിനെ നിർമ്മിച്ചിരുന്നു. കൂടാതെ ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും രാജകീയ വിവാഹത്തോട് അനുബന്ധിച്ച് ചോക്ലേറ്റിൽ നിർമ്മിച്ച വിൻഡ്സർ കാസ്റ്റിൽ മോഡൽ ഏറെ ജനശ്രദ്ധ നേടിയിരുന്നു.

click me!