അലങ്കരിച്ച ഭക്ഷണം കഴിക്കാനിഷ്ടമാണോ? പറയാനുണ്ട് ചിലത്...

Published : Dec 30, 2018, 05:20 PM IST
അലങ്കരിച്ച ഭക്ഷണം കഴിക്കാനിഷ്ടമാണോ? പറയാനുണ്ട് ചിലത്...

Synopsis

അലങ്കരിച്ച ഭക്ഷണം പുറത്തുനിന്ന് കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ സൂക്ഷിക്കണമെന്നാണ് ഡയറ്റീഷ്യന്മാര്‍ പറയുന്നത്. ഭക്ഷണം അലങ്കരിക്കാനുപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍ പലപ്പോഴും ശരീരത്തിന് അത്ര നല്ലതായിരിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്

ഭക്ഷണം എന്തുമാകട്ടെ. അത് വിളമ്പുന്നതില്‍ ഒരു കലയുണ്ട്. ഭംഗിയായി വിളമ്പിവച്ച ഭക്ഷണം കഴിക്കാനും ഒരു പ്രത്യേക സന്തോഷമാണ്. ഹോട്ടലില്‍ ആയാലും പാര്‍ട്ടികളില്‍ ആയാലും വീട്ടില്‍ തന്നെയായാലും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വരുത്താന്‍ മിക്കവരും കരുതാറുമുണ്ട്. 

എന്നാല്‍ അലങ്കരിച്ച ഭക്ഷണം പുറത്തുനിന്ന് കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ സൂക്ഷിക്കണമെന്നാണ് ഡയറ്റീഷ്യന്മാര്‍ പറയുന്നത്. ഭക്ഷണം അലങ്കരിക്കാനുപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍ പലപ്പോഴും ശരീരത്തിന് അത്ര നല്ലതായിരിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. 

ഇതില്‍ മധുരത്തിന്റെ കാര്യമാണ് ഏറെ ശ്രദ്ധിക്കാനുള്ളതെന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇന്ന് ലഭ്യമായ പഞ്ചസാര തന്നെ വളരെയധികം ആരോഗ്യപ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ്. അതിനെക്കാള്‍ അപകടമാണ് മറ്റ് 'സ്വീറ്റ്‌നെറു'കളെന്ന് ഇവര്‍ പറയുന്നു. കേക്കുകള്‍ തുടങ്ങി, മറ്റ് വിവിധ ഭക്ഷണങ്ങള്‍ അലങ്കരിക്കാന്‍ ഇത്തരം പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഉയര്‍ന്ന അളവിലായിരിക്കും ഇവയില്‍ 'ഫ്രക്ടോസ്' പോലുള്ള ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നത്. ആരോഗ്യത്തിന് ഗുരുതരമായ ബുദ്ധിമുട്ടുകളാണ് ഇവ ഉണ്ടാക്കുക. ചിലയിനം കോണ്‍ സിറപ്പ് ഇതിന് ഉദാഹരണമാണ്. 

അതുപോലെ തന്നെയാണ് അലങ്കാരത്തിനായി ഉപയോഗിക്കുന്ന മാര്‍ഗരൈന്റെ കാര്യവും. ബട്ടറിന് പകരം ഇതുപയോഗിക്കുന്ന എത്രയോ ആളുകളുണ്ട്. പലതരത്തിലുള്ള രാസപദാര്‍ത്ഥങ്ങളും റിഫൈന്‍ഡ് ഓയിലുമാണ് ഇതിന്റെ പ്രധാന ചേരുവകള്‍. മാരകമായ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ഈ രാസപദാര്‍ത്ഥങ്ങള്‍ കാരണമായേക്കാം. 

ഭക്ഷണത്തിന്റെ കൂടെ 'കോംപ്ലിമെന്ററി' ആയിട്ട് സോഫ്റ്റ് ഡ്രിങ്കുകള്‍ വിളമ്പുന്നതും ചിലയിടങ്ങളില്‍ ഒരു ട്രെന്‍ഡാണ്. ഉയര്‍ന്ന അളവില്‍ സോഡിയവും ഷുഗറും അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങള്‍ സാധാരണക്കാരുടെ ശരീരം താങ്ങില്ല. യഥാര്‍ത്ഥത്തില്‍ ഇവ കായികതാരങ്ങളെ പോലുള്ളവരുടെ ശരീരത്തന് വേണ്ടി മാത്രം തയ്യാറാക്കപ്പെട്ടവയാണ്. 

ഇത് ചില ഉദാഹരണങ്ങള്‍ മാത്രമാണ്. വിദേശത്തുനിന്നുള്ള ഇറക്കുമതിയാണെന്ന് പേരില്‍ നമ്മുടെ ആരോഗ്യത്തിന് യോജിക്കാത്ത പലതും സലാഡുകളുടെയും വിവിധ ഡിഷുകളുടെയുമെല്ലാം കൂട്ടത്തില്‍ ഹോട്ടലില്‍ വിളമ്പാറുണ്ട്. അറിയാത്ത ഭക്ഷണസാധനങ്ങളെ കുറിച്ച് അന്വേഷിച്ചോ ചോദിച്ചുമനസ്സിലാക്കിയോ മാത്രം കഴിക്കാന്‍ ശ്രമിക്കണമെന്ന് ഡോക്ടര്‍മാര്‍ പോലും നിര്‍ദേശിക്കുന്നു. അതല്ലെങ്കില്‍ ചെറിയ സന്തോഷങ്ങള്‍ക്ക് വേണ്ടി വലിയ വില കൊടുക്കേണ്ടിവരുമെന്നതില്‍ സംശയമില്ല.

PREV
click me!

Recommended Stories

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്
രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ