
വീട്ടിൽ എലിശല്യം ഉണ്ടെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഗുരുതര രോഗങ്ങൾ പരത്തുന്ന എലിയെ തുരത്തേണ്ടത് വളരെ പ്രധാനമാണ്. എലികൾ പരത്തുന്ന അണുക്കളും വൈറൽ രോഗങ്ങളും ഏതൊക്കെയാണെന്ന് അറിയാം.
ബ്യൂബോണിക് പ്ലേഗ്
ഇതിനെ ബ്ലാക്ക് പ്ലേഗ് എന്നും പറയാറുണ്ട്. എലികൾ പരത്തുന്ന രോഗങ്ങളിൽ ഒന്നായ ബ്യൂബോണിക് പ്ലേഗ് എലിയോ എലി ചെള്ളോ കടിക്കുമ്പോൾ മനുഷ്യരിലേക്ക് പകരുന്നു. മധ്യകാലഘട്ടത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ ഈ പ്ലേഗ് ബാധിച്ച് മരിച്ചിട്ടുണ്ട്.
ഹാന്റവൈറസ്
എലികൾ പരത്തുന്ന മറ്റൊരു വൈറസാണ് ഹാന്റാവൈറസ്. യൂറോപ്പിലും ഏഷ്യയിലും വ്യാപകമായി കാണപ്പെടുന്ന ഹാന്റവൈറസുകൾ മൂലമുണ്ടാകുന്ന ഒരു തരം വൃക്കരോഗമാണ് ഹെമറാജിക് ഫീവർ വിത്ത് റീനൽ സിൻഡ്രോം അഥവാ HFRS. മറ്റ് ഹാന്റവൈറസുകൾ ശ്വാസകോശത്തെ ആക്രമിക്കുകയും അവയിൽ ദ്രാവകം നിറയ്ക്കുകയും ഹാന്റവൈറസ് പൾമണറി സിൻഡ്രോം അഥവാ HPS ഉണ്ടാക്കുകയും ചെയ്യുന്നു
സാൽമൊണെല്ല ബാക്റ്റീരിയ
എലികൾ പരത്തുന്ന മറ്റൊരു രോഗമാണ് സാൽമൊണെല്ലോസിസ്. സാൽമൊണെല്ല എന്നറിയപ്പെടുന്ന ഒരു തരം ബാക്ടീരിയ മൂലമുണ്ടാകുന്ന കുടൽ അണുബാധയാണിത്. എലികളുടെ ദഹനനാളത്തിലാണ് ഈ ബാക്ടീരിയ കാണപ്പെടുന്നത്. അതിനാൽ എലിയുടെ വിസർജ്യവുമായുള്ള ഏതെങ്കിലും സമ്പർക്കത്തിൽ നിന്ന്, ഭക്ഷണം കഴിക്കുന്നതിലൂടെ, സാൽമൊണെല്ല പിടിപെടാനുള്ള സാധ്യതയുണ്ട്. വിറയൽ, പനി, വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ഈ രോഗം മൂലമുണ്ടാകുന്നതാണ്.
എലിപ്പനി
എലികളുടെ മൂത്രം, ഉമിനീർ, മലം എന്നിവയിൽ കാണപ്പെടുന്ന സ്ട്രെപ്റ്റോബാസിലസ് മോണിലിഫോമിസ് അല്ലെങ്കിൽ സ്പിരില്ലം മൈനസ് എന്ന ബാക്ടീരിയകൾ എലിപ്പനി അല്ലെങ്കിൽ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നു. എലിയുടെ മാന്തൽ, കടി എന്നിവയും രോഗങ്ങൾ ഉണ്ടാവാൻ കാരണമാകാറുണ്ട്. എലി കടിച്ചതിന് സമീപമുള്ള ചൊറിച്ചിൽ, അടിവയറ്റിലെ സന്ധികളിലും പേശികളിലും വേദന, ഓക്കാനം, പെട്ടെന്നുള്ള പനി എന്നിവയാണ് സ്ട്രെപ്റ്റോബാസിലറി ആർബിഎഫിന്റെ ലക്ഷണങ്ങൾ.
ഹെമറാജിക് ഫീവർ
വൈറൽ ഹെമറാജിക് ഫീവർ അഥവാ വിഎച്ച്എഫിനെ, അവയവ വ്യവസ്ഥകളെ ബാധിക്കുകയും ഗണ്യമായ ആന്തരിക രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യുന്ന വൈറൽ അണുബാധയാണ്. ഇത് പ്രധാനമായും എലികളിൽ നിന്നുമാണ് പകരുന്നത്. രക്തരൂക്ഷിതമായ വയറിളക്കത്തിന് പുറമേ, ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും അപസ്മാരം, കോമ, നെഞ്ചിലും വയറിലും അസ്വസ്ഥത, പനി, ശരീരവേദന, തലകറക്കം, ക്ഷീണം, തലവേദന, ചൊറിച്ചിൽ എന്നിവയ്ക്കും കാരണമാകുന്നു.