വീട്ടിൽ മണി പ്ലാന്റ് വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Published : Sep 19, 2025, 10:52 PM IST
Money Plant

Synopsis

പലതരം നിറത്തിലും ആകൃതിയിലുമുള്ള ചെടികൾ ഇന്ന് ലഭ്യമാണ്. ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്.

വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് സമാധാന അന്തരീക്ഷം സൃഷ്ടിക്കാനും സമ്മർദ്ദം ഇല്ലാതാക്കാനും സഹായിക്കുന്നു. പലതരം നിറത്തിലും ആകൃതിയിലുമുള്ള ചെടികൾ ഇന്ന് ലഭ്യമാണ്. ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.വായുവിനെ ശുദ്ധീകരിക്കുന്നു

അന്തരീക്ഷത്തിൽ ഉണ്ടാവുന്ന ഫോർമൽഡിഹൈഡ്, സൈലീൻ, ബെൻസീൻ തുടങ്ങിയ വിഷാംശങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ മണി പ്ലാന്റിന് സാധിക്കും.

2. പരിചരണം

ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. അതിനാൽ തന്നെ ആർക്കും ഇത് പെട്ടെന്ന് വളർത്താൻ കഴിയും.

3. ഈർപ്പം നിലനിർത്തുന്നു

മണി പ്ലാന്റ് ഈർപ്പത്തെ പുറത്തുവിടുന്നു. ഇത് വീടിനുള്ളിൽ വരണ്ട അന്തരീക്ഷം ഉണ്ടാവുന്നതിനെ തടയുന്നു. ഇത് എപ്പോഴും വായുവിൽ ഈർപ്പത്തെ നിലനിർത്താൻ സഹായിക്കും.

4. സമ്മർദ്ദം കുറയ്ക്കുന്നു

മണി പ്ലാന്റ് പോലുള്ള ചെടികൾ വീട്ടിൽ വളർത്തുന്നതും അവയ്ക്കൊപ്പം സമയം ചിലവഴിക്കുന്നതും മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

5. ഭംഗി നൽകുന്നു

വീടകം ഭംഗിയാക്കാൻ മണി പ്ലാന്റ് വളർത്തുന്നത് നല്ലതാണ്. ഇതിന്റെ പച്ച നിറത്തിലുള്ള, പടർന്ന് വളരുന്ന ഇലകൾ വീടിന് ഏസ്തെറ്റിക് ലുക്ക് നൽകാൻ സഹായിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്