ചീര അടുക്കളയിൽ വളർത്താം സിംപിളായി; ഇത്രയും ചെയ്താൽ മതി

Published : Sep 18, 2025, 11:53 AM IST
spinach-leaves

Synopsis

വീട്ടിൽ തന്നെ വളർത്തിയെടുക്കുന്ന പച്ചക്കറികളുടെ രുചി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അടുക്കളയിലെ ചെറിയ സ്‌പേസിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഇലക്കറിയാണ് ചീര. ഇങ്ങനെ വളർത്തി നോക്കൂ.

വീട്ടിൽ തന്നെ വളർത്തിയെടുത്ത് കഴിക്കുന്ന പച്ചക്കറികൾക്ക് പ്രത്യേക രുചിയാണ്. എന്നാൽ സ്ഥലപരിമിതി കാരണം പലർക്കും വീട്ടിൽ ചെടികൾ നട്ടുവളർത്താൻ സാധിക്കുന്നില്ല. കായ്കൾ തരുന്നതിനപ്പുറം വീട്ടിൽ ചെടികൾ വളർത്തുന്നതും അവയ്ക്കൊപ്പം സമയം ചിലവഴിക്കുന്നതും മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ധാരാളം ഗുണങ്ങൾ അടങ്ങിയ ഇലക്കറിയാണ് ചീര. അടുക്കളയിലെ ചെറിയ സ്ഥലത്തു തന്നെ ഇത് എളുപ്പം വളർത്താൻ സാധിക്കും. ഇങ്ങനെ ചെയ്താൽ മതി.

അനുയോജ്യമായ പോട്ട് തെരഞ്ഞെടുക്കാം

നല്ല ആഴമുള്ള പോട്ടാകണം ചീര വളർത്താൻ തെരഞ്ഞെടുക്കേണ്ടത്. ഇത് വേരുകൾ നന്നായി വളരാനും വെള്ളം കെട്ടിനിൽക്കുന്നതിനെ തടയുകയും ചെയ്യുന്നു.

നീർവാർച്ചയുള്ള മണ്ണ്

നല്ല നീർവാർച്ചയുള്ള മണ്ണിലാണ് ചീര നടേണ്ടത്. വളം ചേർത്ത മണ്ണിൽ നട്ടുവളർത്തുന്നത് ചെടി എളുപ്പം വളരാൻ സഹായിക്കുന്നു.

ചീര വിത്ത്

പോട്ടിൽ നല്ല ആഴത്തിലാവണം വിത്തുകൾ ഇടേണ്ടത്. ശേഷം വിത്തുകൾ തെന്നിമാറാത്ത വിധത്തിൽ വെള്ളം തളിച്ച് കൊടുക്കാം.

വെളിച്ചം വേണം

ചെടികൾ നന്നായി വളരണമെങ്കിൽ നല്ല വെളിച്ചം ആവശ്യമാണ്. കുറഞ്ഞത് 6 മണിക്കൂറെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ചീരക്ക് ആവശ്യമായി വരുന്നു. അതേസമയം ഇതിന് ചൂട് കാലാവസ്ഥയിൽ വളരാൻ സാധിക്കില്ല. പ്രകാശം ലഭിക്കുന്ന രീതിയിലാവണം ചീര വളർത്തേണ്ടത്.

ഈർപ്പം നിലനിർത്താം

മണ്ണ് ഡ്രൈ ആകുന്നതിന് അനുസരിച്ച് ചെടിക്ക് വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. എന്നാൽ അമിതമായി ചെടിക്ക് വെള്ളമൊഴിക്കരുത്. ഇത് ചെടിയിൽ ഫങ്കസ് ഉണ്ടാവാൻ കാരണമാകുന്നു.

വെട്ടിവിടാം

വളരുന്നതിന് അനുസരിച്ച് ചെടി വെട്ടിവിടാൻ ശ്രദ്ധിക്കണം. ഇത് ചെടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു. രണ്ടാഴ്ച്ച കൂടുമ്പോൾ ദ്രാവക വളം ഇടുന്നതും ചീരയുടെ നല്ല വളർച്ചയ്ക്ക് ഉപകാരപ്പെടും.

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്